എന്റെ കയ്യിൽ നിന്നും ഏറ്റവും മികച്ച പ്രകടനം എങ്ങനെ വാങ്ങണമെന്ന് ധോണിക്കറിയാമായിരുന്നു; സുരേഷ് റെയ്‌ന

വ്യാഴം, 10 ജൂണ്‍ 2021 (15:47 IST)
ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അവിഭാജ്യ ഘടകമായിരുന്നു സുരേഷ് റെ‌യ്‌ന. ലോകകപ്പ് അടക്കമുള്ള പല പ്രധാനമത്സരങ്ങളിലും നിർണായകമായ പ്രകടനങ്ങളാണ് ഇന്ത്യയ്ക്ക് വേണ്ടി താരം പുറത്തെടുത്തു. പ്രകടനം കൊണ്ട് വിമർശനങ്ങൾക്ക് മറുപടി നൽകുമ്പോഴും ധോണിയുടെ പ്രിയതാരം എന്ന നിലയിലാണ് റെയ്‌ന ടീമിൽ നിലനിന്നതെന്ന വിമർശനവും പിന്നീട് താരത്തിനെതിരെ ഉ‌യർന്നു. പിന്നീട് ഐപിഎല്ലിലും തങ്ങളുടെ കൂട്ടുക്കെട്ട് തുടർന്ന താരങ്ങൾ ചെന്നൈയെ ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായി മാറ്റുകയും ചെയ്‌തു.
 
ഇപ്പോഴി‌താ തന്റെ ആത്മകഥയായ ബിലീവിൽ ധോണിയുമായുള്ള ആത്മബന്ധത്തെ പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് സുരേഷ് റെയ്‌ന. തന്നിൽ നിന്നും എങ്ങനെ ഏറ്റവും മികച്ച പ്രകടനം പുറത്തുകൊണ്ടുവരാൻ കഴിയുമെന്ന് ധോണിക്ക് അറിയാമായിരുന്നു. ധോണിയുമായുള്ള അടുപ്പം കൊണ്ടാണ് ഇന്ത്യൻ ടീമിൽ താൻ സ്ഥാനം നിലനിർത്തിയതെന്ന വിമർശനങ്ങൾ വളരെയധികം വേദനിപ്പിക്കുന്നതാണ്. ധോണിയുടെ വിശ്വാസവും ആദരവും നേടിയത് പോലെ ഇന്ത്യൻ ടീമിൽ സ്ഥാനം നേടാനും നിലനിർത്താനും താൻ ആത്മാർത്ഥമായി പരിശ്രമിച്ചിട്ടുണ്ടെന്നും റെയ്‌ന പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍