നിലവിൽ മികച്ച ഫോമിലുള്ള താരമാണെങ്കിലും എവേ മത്സരങ്ങളിൽ ഫാബുലസ് ഫോറിൽ ഏറ്റവും മോശം നടത്തിയിട്ടുള്ള ബാറ്റ്സ്മാനാണ് വില്യംസൺ എന്നാണ് കണക്കുകൾ പറയുന്നത്.2019ന് ശേഷം ഇതുവരെ 14 ടെസ്റ്റില്‍ നിന്ന് 66.52 ശരാശരിയില്‍ 1264 റണ്‍സാണ് കിവീസ് നായകന്റെ പേരിലുള്ളത്. ഇതില്‍ 9 മത്സരം തട്ടകത്തില്‍ കളിച്ച വില്യംസണ്‍ 116.9 ശരാശരിയില്‍ നേടിയത് 1169 റൺസാണ്.
എന്നാൽ അഞ്ച് എവേ ടെസ്റ്റ് മത്സരങ്ങളിൽ നിന്നും നേടിയതാവട്ടെ 95 റൺസ് മാത്രം. ശരാശരി 10.55. 2019ന് ശേഷമുള്ള എവേ മത്സരങ്ങളിലെ കണക്ക് പരിശോധിച്ചാല്‍ ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തും ഇംഗ്ലണ്ടിലെ ജോ റൂട്ടുമെല്ലാം എവേ മത്സരങ്ങളിൽ വില്യംസണിനേക്കാൾ ഒരുപാട് മുന്നിലാണ്.നാല് എവേ ടെസ്റ്റില്‍ നിന്ന് 110.6 ശരാശരിയില്‍ 774 റണ്‍സാണ് സ്മിത്ത് നേടിയിട്ടുള്ളത്. ഇത് അദ്ദേഹത്തിന്റെ ഹോം ശരാശരിയേക്കാൾ അധികമാണ്.