ശ്രേയസ് അയ്യർക്ക് നാല് മാസത്തെ വിശ്രമം വേണ്ടിവരുമെന്ന് ഉറപ്പായതോടെയാണ് നായകനായി പന്തിന് നറുക്ക് വീണത്. പഞ്ചാബ് കിംഗ്സ് മുന്‍ നായകന്‍ ആര്‍ അശ്വിനും രാജസ്ഥാന്‍ റോയല്‍സ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തും ഇന്ത്യൻ സീനിയർ താരമായ ശിഖർ ധവാനും ടീമിലുണ്ടെങ്കിലും പന്തിൽ മാനേജ്മെന്‍റ് വിശ്വാസമര്‍പ്പിക്കുകയായിരുന്നു. ഇതാദ്യമായാണ് പന്ത് ഐപിഎല്‍ ടീമിന്‍റെ നായകസ്ഥാനത്ത് എത്തുന്നത്.