റിഷഭ് പന്തിന്റെ ഫോം വീണ്ടും ചോദ്യം ചെയ്യപ്പെടുന്നു ! യുവതാരത്തിന്റെ കരിയര്‍ പ്രതിസന്ധിയില്‍, സഞ്ജുവിന് വഴി തുറക്കമോ?

വ്യാഴം, 2 സെപ്‌റ്റംബര്‍ 2021 (14:01 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിന്റെ ഫോം വീണ്ടും ചോദ്യം ചെയ്യപ്പെടുന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തിനു ശേഷം ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യഘടകമായിരുന്നു പന്ത്. എന്നാല്‍, ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ കഴിയുമ്പോള്‍ പന്തിന്റെ ബാറ്റിങ് ടെക്‌നിക് വീണ്ടും ചോദ്യമുനയിലാണ്. ഓഫ് സ്റ്റംപിനു പുറത്ത് മോശം ഷോട്ടുകള്‍ക്കായി ശ്രമിച്ച് നിരന്തരം വിക്കറ്റ് നഷ്ടപ്പെടുത്തുകയാണ് പന്ത്. ക്രീസില്‍ ക്ഷമയോടെ നില്‍ക്കാനും പന്ത് തയ്യാറാകുന്നില്ല. ഈ പ്രവണത ഇന്ത്യയുടെ മധ്യനിരയെ ദുര്‍ബലപ്പെടുത്തുന്നു. പന്തിന് പകരം ടെസ്റ്റ് ക്രിക്കറ്റില്‍ വൃദ്ധിമാന്‍ സാഹയേയും ഏകദിനത്തിലും ടി 20 യിലും ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവരെയും തുടര്‍ച്ചയായി പരീക്ഷിക്കണമെന്ന് ഇതിനോടകം ആവശ്യമുയര്‍ന്നിട്ടുണ്ട്. ഐപിഎല്ലിലെ പ്രകടനം പന്തിന്റെ കരിയറില്‍ ഏറെ നിര്‍ണായകമാകും. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയാല്‍ മാത്രമേ പരിമിത ഓവര്‍ ക്രിക്കറ്റില്‍ പന്തിന്റെ സ്ഥാനം നഷ്ടമാകാതെയിരിക്കൂ. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍