കാറിനു തീപിടിച്ചതും ചില്ല് പൊട്ടിച്ച് പുറത്തേക്ക് ചാടി, ഞെട്ടിച്ച് അപകട ദൃശ്യങ്ങള്‍; ഡ്രൈവ് ചെയ്തിരുന്നത് പന്ത് തന്നെ

വെള്ളി, 30 ഡിസം‌ബര്‍ 2022 (09:41 IST)
ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്കുള്ള യാത്രാമധ്യേയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തിന്റെ കാറിനു തീപിടിച്ചത്. ഡല്‍ഹി-ഡെറാഡൂണ്‍ ഹൈവേയ്ക്ക് സമീപം റൂര്‍ക്കിയില്‍ നാര്‍സന്‍ ബൗണ്ടറിയില്‍ വെച്ചാണ് പന്ത് ഓടിച്ചിരുന്ന മെഴ്‌സിഡസ് ബെന്‍സ് ഡിവൈഡറില്‍ ഇടിച്ചത്. ഡിവൈഡറില്‍ ഇടിച്ച ആഘാതത്തില്‍ കാറിനു തീപിടിക്കാന്‍ തുടങ്ങി. ഇതാണ് അപകടത്തിനു കാരണം. 
 
കാറിനു തീപിടിക്കാന്‍ തുടങ്ങിയപ്പോള്‍ കാറിന്റെ ചില്ല് പൊട്ടിച്ച് റിഷഭ് പന്ത് പുറത്തേക്ക് ചാടാന്‍ ശ്രമിച്ചു. ഈ ശ്രമത്തിനിടയില്‍ താരത്തിന്റെ ദേഹത്ത് സാരമായ പരുക്കേറ്റിട്ടുണ്ട്. കാറില്‍ പന്ത് തനിച്ചായിരുന്നെന്നാണ് റിപ്പോര്‍ട്ട്. കാറില്‍ നിന്ന് പുറത്തേക്ക് ചാടുന്നതിനിടെയിലാണ് പന്തിന്റെ തലയ്ക്കും പരുക്കേറ്റത്. 

Indian cricketer Rishabh Pant injured in a major accident, car catches fire.
Get well soon  pic.twitter.com/bLRao6tUKN

— Sandeep Panwar (@tweet_sandeep) December 30, 2022
ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രിയില്‍ നിന്നുള്ള താരത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. 

Cricketer Rishabh Pant met with an accident on Delhi-Dehradun highway near Roorkee border, car catches fire. Further details awaited. pic.twitter.com/qXWg2zK5oC

— ANI (@ANI) December 30, 2022
നേരത്തെ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20, ഏകദിന പരമ്പരകള്‍ക്കുള്ള ടീമില്‍ പന്ത് സ്ഥാനം പിടിച്ചിരുന്നില്ല. ബംഗ്ലാദേശ് പര്യടനത്തിനിടെ സംഭവിച്ച പരുക്കിനെ തുടര്‍ന്നാണോ പന്തിനെ ടീമില്‍ ഉള്‍പ്പെടുത്താത്തത് എന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍