നിങ്ങൾ താരതമ്യങ്ങൾ നിർത്തു, റിഷഭ് പന്തിന് ഒരിക്കലും ധോണിയാവാൻ സാധിക്കില്ലെന്ന് ഗൗതം ഗംഭീർ

Webdunia
വെള്ളി, 6 നവം‌ബര്‍ 2020 (14:59 IST)
ഡൽഹി ക്യാപിറ്റൽസിന്റെ യുവതാരമായ റിഷഭ് പന്തിന് ഒരിക്കലും എംഎസ് ധോനിയുടെ പകരക്കാരനാവാൻ സാധിക്കില്ലെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ധോനിയുടെ പിൻഗാമിയാണ് പന്ത് എന്ന നിലയിൽ നടത്തുന്ന വിലയിരുത്തലുകൾ അവസാനിപ്പിക്കണമെന്നും ഗംഭീർ പറഞ്ഞു.
 
ധോനിയുമായി പന്തിനെ താരതമ്യപ്പെടുത്തികൊണ്ടുള്ള വിലയിരുത്തലുകൾ ആദ്യം അവസാനിപ്പിക്കേണ്ടത് മാധ്യമങ്ങളാണ്. മാധ്യമങ്ങൾ എത്രത്തോളം അങ്ങനെ പറയുന്നോ അന്ത് അത്രയും കൂടുതൽ കാര്യങ്ങൾ ആ വഴിക്ക് കാണും. ധോനിയെ പോലെ സിക്‌സ് പറത്താൻ അറിയാം എന്നത് കൊണ്ട് മാത്രമാണ് പന്തിനെ ധോനിയുമായി താരതമ്യപ്പെടുത്താൻ കാരണം.
 
വിക്കറ്റ് കീപ്പിങ്ങിലും ബാറ്റിങ്ങിലും പന്ത് ഒരുപാട് മെച്ചപ്പെടാനുണ്ട്. ബൗളർമാർ സ്മാർട്ടായി അന്തെറിഞ്ഞാൽ പന്ത് വിഷമിക്കുന്നതായി കാണാം. അതിനാൽ തന്നെ പന്തിനെ ധോനിയുമായി താരതമ്യം ചെയ്യുന്നത് മാധ്യമങ്ങൾ അവസാനിപ്പിക്കണം ഗംഭീർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article