റിപ്പോണ്‍ ചക്രവര്‍ത്തിയെ അറസ്‌റ്റ് ചെയ്‌തു; വേദനയോടെ അഫ്രീദി - പിന്നില്‍ ഹിന്ദുത്വ സംഘടന

വ്യാഴം, 22 ഡിസം‌ബര്‍ 2016 (12:04 IST)
ഇന്ത്യയിലെ തന്റെ ആരാധകനെ പൊലീസ് അറസ്‌റ്റ് ചെയ്‌തതില്‍ വിയോജിപ്പ് രേഖപ്പെടുത്തി പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി രംഗത്ത്. തന്റെ പേരെഴുതിയ ജെഴ്‌സി അണിഞ്ഞ ആരാധകനെ അറസ്‌റ്റ് ചെയ്‌ത നടപടി നാണക്കേടാണ്. ക്രിക്കറ്റും രാഷ്‌ട്രീയവും കൂട്ടിക്കലര്‍ത്തുന്നത് വേദനാജനകവും മോശം പ്രവണതയുമാണെന്നും അഫ്രീദി പറഞ്ഞു.

അസഹിഷ്‌ണുത തെളിയിക്കുന്ന സംഭവമാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യന്‍ താരങ്ങള്‍ക്ക് പാകിസ്ഥാനിലും ആരാധകരുണ്ട്. അതുപോലെ പാക് താരങ്ങളെ സ്‌നേഹിക്കുന്ന ആരാധകര്‍ ഇന്ത്യയിലുമുണ്ടാകും. ഇരു രാജ്യങ്ങളും ഈ വിഷയത്തില്‍ രാഷ്‌ട്രീയം കളിക്കരുത്. ക്രിക്കറ്റിനെ കളിയായി മാത്രം കാണുകയും, ക്രിക്കറ്റ് ആരാധകരെ ക്രിക്കറ്റ് ആരാധകരായി മാത്രം കാണാന്‍ സാധിക്കണമെന്നും അഫ്രീദി പറഞ്ഞു.

ഇടപെട്ട് ആരാധകനെ മോചിപ്പിക്കണമെന്ന് അഫ്രീദി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചു.

അസമിലെ ഹയ്‌ലാകണ്ടി എന്ന ചെറുനഗരത്തില്‍ പ്രദേശിക ക്രിക്കറ്റ് മത്സരത്തിനിടെ അഫ്രീദിയുടെ ജെഴ്‌സി അണിഞ്ഞ റിപ്പോണ്‍ ചക്രവര്‍ത്തിയെന്ന 21കാരനെ പൊലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു. ഒരു ഹിന്ദുത്വ സംഘടനയുടെ പരാതിയെത്തുടര്‍ന്നായിരുന്നു നടപടി. പ്രശ്‌നത്തില്‍

വെബ്ദുനിയ വായിക്കുക