ഇംഗ്ലണ്ട് തോറ്റപ്പോൾ നെഞ്ച് പിടിഞ്ഞത് ആർസിബി ആരാധകർക്ക്, വമ്പൻ കാശിന് വാങ്ങിയ താരങ്ങളെല്ലാം ഫ്ലോപ്പ്

അഭിറാം മനോഹർ

വ്യാഴം, 23 ജനുവരി 2025 (13:28 IST)
England- RCB
ഇംഗ്ലണ്ടിനെതിരായ ടി20 മത്സരത്തില്‍ ഇന്ത്യ 7 വിക്കറ്റിന് ആധികാരികമായി വിജയിച്ചതിന് പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെ ട്രോളുകൊണ്ട് മൂടി ആരാധകര്‍. ഐപിഎല്‍ താരലലത്തില്‍ വമ്പന്‍ വിലകൊടുത്ത് ആര്‍സിബി ടീമിലെത്തിച്ച ഇംഗ്ലണ്ട് താരങ്ങളെല്ലാം നിസാരമായ സ്‌കോറിനാണ് ഇന്നലെ പുറത്തായത്. ഇതോടെയാണ് ആര്‍സിബി ആരാധകര്‍ ട്രോളുകള്‍ക്കിരയായത്.
 
ഐപിഎല്‍ താരലേലത്തില്‍ ഇംഗ്ലണ്ട് ഓപ്പണറായ ഫില്‍ സാള്‍ട്ടിനെ 11.50 കോടിയ്ക്കും ഓള്‍ റൗണ്ടര്‍ ലിയാം ലിവിങ്ങ്സ്റ്റണിനെ 8.75 കോടിയ്ക്കും യുവതാരമായ ജേക്കബ് ബേഥലിനെ 2.6 കോടിയ്ക്കുമാണ് ആര്‍സിബി സ്വന്തമാക്കിയിരുന്നത്. 3 താരങ്ങളും ചേര്‍ന്ന് ആകെ 7 റണ്‍സ് മാത്രമാണ് ഇന്നലെ നേടിയത്. ഫില്‍ സാള്‍ട്ടും ലിയാം ലിവിങ്ങ്സ്റ്റണും പൂജ്യത്തിന് മടങ്ങിയപ്പോള്‍ 14 പന്തില്‍ നിന്നുമാണ് ബേഥല്‍ 7 റണ്‍സ് നേടിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍