വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനവുമായി വിരാട് കോലി ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് ഇന്ത്യയുടെ മുൻ പരിശീലകനായ രവി ശാസ്ത്രി. കളിയോടുള്ള കോലിയുടെ അഭിനിവേശത്തിന് യാതൊരു കുറവും വന്നിട്ടില്ലെന്നും രവി ശാസ്ത്രി പറയുന്നു.
നിലവിലെ ടോപ് ബാറ്റേഴ്സായ ബാബർ അസം, ജോ റൂട്ട്, ഡേവിഡ് വാർണർ, കോലി എന്നിവരുടെ കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കുകൾ നോക്കിയാൽ കോലിയാണ് ഇതിൽ കൂടുതൽ മത്സരങ്ങൾ കളിച്ചതെന്ന് കാണാം. കോലി 950 മത്സരങ്ങളാണ് കളിച്ചതെങ്കിൽ രണ്ടാമത് നിൽക്കുന്നയാൾ 400 ആയിരിക്കും. ഒരു ടീമിൻ്റെ ക്യാപ്റ്റനായി മൂന്ന് ഫോർമാറ്റിലും കളിക്കുക എന്നത് ഭാരം കൂട്ടും. അതിനാൽ തന്നെ ഇപ്പോൾ കോലി എടുത്തിരിക്കുന്ന ഇടവേളയ്ക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാനാകും. രവി ശാസ്ത്രി പറഞ്ഞു.
കോലിയേക്കാൾ ഫിറ്റായ മറ്റൊരു ഇന്ത്യൻ താരവും ഇല്ല.ഒരു യന്ത്രമാണ് കോലി. ശരിയായ മാനസികാവസ്ഥയിൽ കളിയെ സമീപിക്കുക എന്നത് മാത്രമാണ് വേണ്ടത്. ഒന്ന് രണ്ട് ഇന്നിങ്ങ്സ് കൊണ്ട് ഫോം തിരികെ പിടിക്കാൻ കോലിക്കാകും. രവിശാസ്ത്രി പറഞ്ഞു.