Ravindra Jadeja: രാജ്യാന്തര ക്രിക്കറ്റില്‍ 600 വിക്കറ്റ് നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരന്‍ 'സര്‍ രവീന്ദ്ര ജഡേജ'

രേണുക വേണു

വ്യാഴം, 6 ഫെബ്രുവരി 2025 (17:29 IST)
Ravindra Jadeja

Ravindra Jadeja: നാഗ്പൂര്‍ ഏകദിനത്തില്‍ കരിയറിലെ നിര്‍ണായക നാഴികകല്ല് പിന്നിട്ട് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. രാജ്യാന്തര ക്രിക്കറ്റില്‍ 600 വിക്കറ്റ് നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനായിരിക്കുകയാണ് താരം. നാഗ്പൂരില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ഒന്‍പത് ഓവറില്‍ 26 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളാണ് ജഡേജ വീഴ്ത്തിയത്. മൂന്നാം വിക്കറ്റ് വീഴ്ത്തിയപ്പോഴാണ് ജഡേജ രാജ്യാന്തര ക്രിക്കറ്റില്‍ 600 വിക്കറ്റെന്ന നേട്ടം സ്വന്തമാക്കിയത്. 
 
അനില്‍ കുംബ്ലെ (953), രവിചന്ദ്രന്‍ അശ്വിന്‍ (765), ഹര്‍ഭജന്‍ സിങ് (707), കപില്‍ ദേവ് (687) എന്നിവരാണ് ഇന്ത്യക്കായി രാജ്യാന്തര ക്രിക്കറ്റില്‍ 600 വിക്കറ്റില്‍ കൂടുതല്‍ നേടിയിട്ടുള്ള മറ്റു താരങ്ങള്‍. 
 
198 ഏകദിനങ്ങളില്‍ നിന്ന് 223 വിക്കറ്റുകളാണ് ജഡേജ നേടിയിരിക്കുന്നത്. ടെസ്റ്റില്‍ 80 മത്സരങ്ങളില്‍ നിന്ന് 323 വിക്കറ്റുകളും ടി20 യില്‍ 74 മത്സരങ്ങളില്‍ നിന്ന് 54 വിക്കറ്റുകളും താരത്തിന്റെ പേരിലുണ്ട്. ഏകദിനത്തില്‍ 1000 റണ്‍സ്, 100 വിക്കറ്റ്, 50 ക്യാച്ച് എന്നിങ്ങനെയുള്ള അപൂര്‍വ നേട്ടവും ജഡേജയുടെ പേരിലുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍