വെറുതെയാണോ അശ്വിനെ ക്രിക്കറ്റ് ജീനിയസ് എന്ന് വിളിക്കുന്നത്; ദിനേശ് കാര്‍ത്തിക് കബളിപ്പിക്കപ്പെട്ട പന്ത് അനായാസം ലീവ് ചെയ്ത ബ്രില്ല്യന്‍സ്

തിങ്കള്‍, 24 ഒക്‌ടോബര്‍ 2022 (09:34 IST)
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ വിജയറണ്‍ കുറിച്ചത് രവിചന്ദ്രന്‍ അശ്വിനാണ്. ദിനേശ് കാര്‍ത്തിക് പുറത്തായതിനു ശേഷമാണ് അസ്വിന്‍ ക്രീസിലെത്തുന്നത്. അവസാന ഓവറിലെ അവസാന പന്തായിരുന്നു അത്. ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് ഒരു പന്തില്‍ രണ്ട് റണ്‍സും. 
 
20-ാം ഓവറിലെ അഞ്ചാം പന്തില്‍ ദിനേശ് കാര്‍ത്തിക് പുറത്തായത് ഇന്ത്യയെ ചെറിയ തോതില്‍ ആശങ്കപ്പെടുത്തിയിരുന്നു. മുഹമ്മദ് നവാസിന്റെ പന്തില്‍ കാര്‍ത്തിക്കിനെ സ്റ്റംപിങ് ചെയ്യുകയായിരുന്നു. ലെഗ് സൈഡില്‍ വൈഡ് ആകാന്‍ സാധ്യതയുള്ള പന്ത് ക്രീസില്‍ നിന്ന് കയറി കളിക്കാന്‍ ശ്രമിച്ചതാണ് കാര്‍ത്തിക്. അക്ഷരാര്‍ത്ഥത്തില്‍ കാര്‍ത്തിക്കിനെ കബളിപ്പിക്കുകയായിരുന്നു മുഹമ്മദ് നവാസ്. 
 
കാര്‍ത്തിക്കിന് ശേഷം ക്രീസിലെത്തിയ അശ്വിനെയും ലെഗ് സൈഡില്‍ എറിഞ്ഞ് കബളിപ്പിക്കാന്‍ നവാസ് ശ്രമിച്ചു. ഇത്തവണ അശ്വിന്റെ ബ്രില്ല്യന്‍സ് ഇന്ത്യയെ കാത്തു. നവാസിന്റെ പന്ത് കൃത്യമായി റീഡ് ചെയ്ത അശ്വിന്‍ ആ പന്ത് ലീവ് ചെയ്തു. ക്രീസില്‍ നിന്ന് അല്‍പ്പം പോലും മാറാതെ നില്‍ക്കുകയാണ് അശ്വിന്‍ ചെയ്തത്. ഇത് വൈഡ് ആയപ്പോള്‍ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും സ്‌കോര്‍ സമനിലയിലായി. അടുത്ത പന്തില്‍ മിഡ് ഓഫിലേക്ക് മികച്ചൊരു ഷോട്ട് കളിച്ച് അസ്വിന്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍