'അവന്‍ ആര്‍ക്കും എതിരെയല്ല മത്സരിക്കുന്നത്, പോരാടുന്നത് സ്വയം മെച്ചപ്പെടാന്‍'

തിങ്കള്‍, 31 ജനുവരി 2022 (11:52 IST)
ആര്‍ക്കെങ്കിലും എതിരെ പോരാടുന്ന സ്വഭാവക്കാരനല്ല വിരാട് കോലിയെന്ന് താരത്തിന്റെ ബാല്യകാല പരിശീലകന്‍ രാജ്കുമാര്‍ ശര്‍മ. കണ്ണാടിയിലെ പ്രതിബിംബത്തിലേക്ക് നോക്കിനില്‍ക്കുന്ന തന്റെ ചിത്രം വിരാട് കോലി ഇന്നലെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഈ ചിത്രത്തിന്റെ അര്‍ത്ഥത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു രാജ്കുമാര്‍ ശര്‍മ. 

Its always you vs you. pic.twitter.com/9zBG8O95Qp

— Virat Kohli (@imVkohli) January 30, 2022
' ഈ ചിത്രത്തില്‍ നിന്ന് എല്ലാം വ്യക്തമാകുന്നു. ആര്‍ക്കെങ്കിലും എതിരെയല്ല തന്റെ പോരാട്ടമെന്ന് കോലി ഈ ചിത്രത്തിലൂടെ എല്ലാവരോടും പറയാന്‍ ആഗ്രഹിക്കുന്നു. സ്വയം മെച്ചപ്പെടാന്‍ വേണ്ടി മാത്രമാണ് അദ്ദേഹം ശ്രമിക്കുന്നത്. കരിയറിന്റെ തുടക്കം മുതല്‍ കോലിയുടെ ലക്ഷ്യം അത് മാത്രമാണ്. കോലി പോരാടുന്നത് തന്നോട് തന്നെയാണ്. അദ്ദേഹം റെക്കോര്‍ഡുകള്‍ക്ക് പിന്നാലെ ഓടുന്നവനല്ല. താന്‍ സൃഷ്ടിച്ച റെക്കോര്‍ഡുകള്‍ എന്തൊക്കെയാണെന്ന് പലപ്പോഴും അദ്ദേഹത്തിനു അറിയുക കൂടിയില്ല,' രാജ്കുമാര്‍ ശര്‍മ പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍