സ്പിന്നർമാരെത്തിയതും മുഖം മിനുക്കി രാജസ്ഥാൻ റോയൽസ്, ടൂർണമെന്റിലെ ഏറ്റവും കരുത്തേറിയ നിര

ഞായര്‍, 3 ഏപ്രില്‍ 2022 (14:40 IST)
ഐപിഎല്ലിലെ ആദ്യ പോരാട്ടങ്ങൾ അവസാനിക്കുമ്പോൾ ടൂർണമെന്റിൽ കരുത്ത് തെളിയിച്ച് രാജസ്ഥാൻ റോയൽസ്. കഴിഞ്ഞ സീസണിലെ ടീമിന്റെ മോശം പ്രകടനത്തിന് മറുപടി ഇത്തവണ നൽക്കുമെന്ന് ഉറപ്പ് നൽകുന്നതാണ് രാജസ്ഥാന്റെ ഇതുവരെയുള്ള പ്രകടനം.
 
സഞ്ജു സാംസണിന്റെ നേതൃത്വത്തിൽ അണിനിരക്കുന്ന രാജസ്ഥാന്റെ പ്രധാന കരുത്ത് ടി20 ക്രിക്കറ്റിലെ തന്നെ ഏറ്റവും കരുത്തനായ ജോസ് ബട്ട്‌ലറുടെ സാന്നിധ്യമാണ്. ജോസ് ബട്ട്‌ലറിനൊപ്പം ദേവ്‌ദത്ത് പടിക്കലും ഹെറ്റ്‌മെയറും സഞ്ജു സാംസണും അണിനിരക്കുന്ന മുൻനിര ടൂർണമെന്റിലെ ഏറ്റവും ശക്തമായ ലൈനപ്പാണ്.
 
കഴിഞ്ഞ സീസണിൽ നിന്നും വ്യത്യസ്‌തമായി ടീമിലെ സ്പെഷ്യലിസ്റ്റ് സ്പിന്നർമാരുടെ സാനിധ്യമാണ് രാജസ്ഥാന് കഴിഞ്ഞ സീസണിൽ നിന്നുള്ള പ്രധാനമാറ്റം. അശ്വിനും ചഹലും അടങ്ങിയ സ്പിൻ ആക്രമണത്തെ ഫലപ്രദാമായി ഉപയോഗിക്കുവാൻ സഞ്ജു സാംസണിന് കഴിയുന്നു. പവർ പ്ലേ ഓവറുകളിൽ വിക്കറ്റ് എടുക്കാനുള്ള കഴിവുള്ള ട്രെന്റ് ബോൾട്ടിന്റെ സാനിധ്യം രാജസ്ഥാന്റെ പേസ് ആക്രമണത്തിന്റെ മൂർച്ച കൂട്ടിയിട്ടുണ്ട്.
 
അതേസമയം ഇതേവരെ പരീക്ഷിക്കപ്പെടാത്ത മധ്യനിര രാജസ്ഥാന്റെ ദൗർബല്യമായേക്കാം. ഹെറ്റ്‌മെയറിനപ്പുറം പ്രഖ്യാപിത ബാറ്റ്സ്മാന്മാർ ഇല്ലാത്ത രാജസ്ഥാൻ നിരയിൽ നീഷാം കൂടി എത്തുമ്പോൾ സന്തുലിതമാകാനാണ് സാധ്യത. മധ്യനിരയിലെ പ്രശ്‌നം കൂടി പരിഹരിക്കാനായാൽ ഇതിഹാസതാരം ഷെയ്‌ൻ വോണിന് കിരീടവിജയത്തോടെ ആദരവ് സമർപ്പിക്കാൻ രാജസ്ഥാന് കഴിയും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍