ദ്രാവിഡ് തുടരണം; നിര്‍ണായകമായത് രോഹിത്തിന്റെ നിലപാട്

Webdunia
വ്യാഴം, 30 നവം‌ബര്‍ 2023 (11:46 IST)
രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യപരിശീലക സ്ഥാനത്ത് തുടരണമെന്ന് ബിസിസിഐ തീരുമാനിച്ചത് നായകന്‍ രോഹിത് ശര്‍മയുടെ നിലപാട് പരിഗണിച്ച്. 2024 ല്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പ് വരെ രാഹുലിന്റെ കരാര്‍ നീട്ടാനാണ് ബിസിസിഐ തീരുമാനിച്ചത്. രാഹുലിന്റെ കരാറിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബിസിസിഐ നേരത്തെ യോഗം ചേര്‍ന്നിരുന്നു. ബിസിസിഐ നേതൃത്വവുമായുള്ള ചര്‍ച്ചയിലാണ് രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനത്ത് തുടരുന്നതാണ് നല്ലതെന്ന് രോഹിത് അറിയിച്ചത്. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും സമാന നിലപാടാണ് ബിസിസിഐ നേതൃത്വത്തെ അറിയിച്ചത്. 
 
ഏകദിന ലോകകപ്പ് വരെയായിരുന്നു രാഹുല്‍ ദ്രാവിഡിന്റെ കരാര്‍. ലോകകപ്പിലെ മികച്ച പ്രകടനമാണ് കരാര്‍ നീട്ടി നില്‍കാന്‍ ബിസിസിഐയെ പ്രേരിപ്പിച്ചത്. അതിനൊപ്പം രോഹിത് ശര്‍മയുടെ നിലപാടും നിര്‍ണായകമായി. അടുത്ത വര്‍ഷം ജൂണ്‍ മൂന്ന് മുതല്‍ 30 വരെയാണ് ട്വന്റി 20 ലോകകപ്പ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article