ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകസ്ഥാനത്ത് നിന്നും അനില്‍ കുംബ്ലെയെ പുറത്താക്കിയ രീതിയില്‍ അതൃപ്തി പ്രകടിപ്പിച്ച് മുൻ നായകൻ രാഹുൽ ദ്രാവിഡ് രംഗത്ത്. ഇന്ത്യന്‍ ടീമിന് നിരവധി വിജയങ്ങള്‍ സമ്മാനിച്ച ഇതിഹാസ താരമാണ് കുംബ്ലെ. അദ്ദേഹത്തെ അപമാനിച്ച് പരിശീലകസ്ഥാനത്തു നിന്നും നീക്കിയത് ശരിയായില്ലെന്നും ബംഗളൂരു ലിറ്ററേച്ചർ ഫെസ്റ്റിവലിനിടെ ദ്രാവിഡ് വ്യക്തമാക്കി.
പരിശീലകരേക്കാള്‍ സ്വാധീനമുള്ളവരാണ് കളിക്കാര്‍. ഇരുവരും തമ്മില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ പുറത്താക്കപ്പെടുന്നത് പരിശീലകനായിരിക്കും. എന്നാല്‍, ആ നടപടി ഔചിത്യപരമായി ചെയ്യേണ്ടതാണ്. ഇന്ത്യയുടെ അണ്ടർ 19 പരിശീലകനായ തന്നെയും എപ്പോള്‍ വേണമെങ്കിലും പുറത്താക്കിയേക്കം എന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.
ടീം ഇന്ത്യയില്‍ കളിച്ചപ്പോള്‍ എന്തുകൊണ്ടാണ് വിരാട് കോഹ്ലിയേപ്പോലെ ആക്രമണോത്സുകത കാണിക്കാതിരുന്നതെന്ന് പലരും ചോദിച്ചു. ടെലിവിഷനിലൂടെ എപ്പോഴും കണ്ടുകൊണ്ടിരിക്കുന്നതിനാല്‍ ആരാധകര്‍ക്കുണ്ടായ തെറ്റുധാരണയാണിത്. അതിനര്‍ഥം മുന്‍കാല താരങ്ങള്‍ ഇത്രത്തോളം ആക്രമണോത്സുകരല്ലെന്ന് അര്‍ത്ഥമില്ലെന്നും ദ്രാവിഡ് പറഞ്ഞു.
പരിശീലകസ്ഥാനത്തു നിന്നും കുംബ്ലെയെ നീക്കിയ നടപടിയെ വിമര്‍ശിച്ച് നിരവധി താരങ്ങള്‍ രംഗത്ത് എത്തിയിരുന്നു. കോഹ്ലിയുമായുള്ള പിണക്കത്തെ തുടര്‍ന്നാണ് അദ്ദേഹം പുറത്താക്കപ്പെട്ടത്. സൌരവ് ഗാംഗുലിയടക്കമുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടുവെങ്കിലും കുംബ്ലെയെ പുറത്താക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു കോഹ്ലി.