രാഹുല്‍ - പാണ്ഡ്യ വിവാദം; തുറന്നടിച്ച് ദ്രാവിഡ് രംഗത്ത്

Webdunia
ചൊവ്വ, 22 ജനുവരി 2019 (15:44 IST)
ഒരു സ്വകാര്യം ചാനലില്‍ സ്‌ത്രീവിരുദ്ധത പരാമര്‍ശം നടത്തി നടപടി നേരിടുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദ്ദിക് പാണ്ഡ്യയ്‌ക്കും കെഎല്‍ രാഹുലിനും പിന്തുണയുമായി രാഹുല്‍ ദ്രാവിഡ് രംഗത്ത്.

പാണ്ഡ്യയേയും രാഹുലിനെയും അമിതമായി വിമര്‍ശിക്കേണ്ട. ആദ്യമായിട്ടല്ല താരങ്ങള്‍ തെറ്റ് ചെയ്യുന്നത്. മുമ്പും പലവിധ വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത്തരം സംഭവങ്ങള്‍ തുടര്‍ന്നും ഉണ്ടായേക്കാം. ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നല്ല പാഠങ്ങളാണ് അവര്‍ക്ക് നല്‍കേണ്ടതെന്നും ദ്രാവിഡ് വ്യക്തമാക്കി.

വിവിധ സാഹചര്യങ്ങളില്‍ നിന്ന് വരുന്നവരാണ് താരങ്ങള്‍. അതിനാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അത് പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. ഡ്രസിംഗ് റൂമില്‍ നിന്നാണ് താരങ്ങള്‍ മികച്ച സ്വഭാവം കണ്ടെത്തുന്നതെന്നും ദ്രാവിഡ് പറഞ്ഞു.

പാണ്ഡ്യയേയും രാഹുലിനെയും വെറുതെ വിമര്‍ശിച്ചിട്ട് കാര്യമില്ല. എന്നും അവരുടെ സ്വഭാവം ഒരു പോലെ ആയിരിക്കില്ലെന്നും മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article