Rahul Dravid: ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് തുടരില്ലെന്ന് വ്യക്തമാക്കി രാഹുല്‍ ദ്രാവിഡ്. പരിശീലകന്‍ എന്ന നിലയില്‍ ട്വന്റി 20 ലോകകപ്പ് തന്റെ അവസാനത്തെ ടൂര്‍ണമെന്റ് ആയിരിക്കുമെന്ന് ദ്രാവിഡ് പറഞ്ഞു. പരിശീലക സ്ഥാനത്ത് തുടരാന്‍ അവസരമുണ്ടെങ്കിലും അതിനു തയ്യാറല്ലെന്ന നിലപാടിലാണ് ദ്രാവിഡ്. ഇക്കാര്യം താരം ബിസിസിഐ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
' ഞാന്‍ പരിശീലക സ്ഥാനത്തുള്ള അവസാനത്തേത് ആയിരിക്കും ഇത്. വരാനിരിക്കുന്ന മത്സരങ്ങളുടെ ഷെഡ്യൂള്‍ പരിഗണിക്കുമ്പോള്‍ പരിശീലക സ്ഥാനത്ത് വീണ്ടും അപേക്ഷ നല്‍കാന്‍ നിര്‍ഭാഗ്യവശാല്‍ എനിക്ക് സാധിക്കില്ല. അതുകൊണ്ട് ട്വന്റി 20 ലോകകപ്പ് എന്റെ അവസാനത്തേത് ആയിരിക്കും. അവസാനത്തെ ആണെന്ന് കരുതി ഇതിന്റെ പ്രാധാന്യത്തില്‍ ഒരു കുറവും കാണുന്നില്ല,' ദ്രാവിഡ് പറഞ്ഞു.
ട്വന്റി 20 ലോകകപ്പിനു ശേഷമായിരിക്കും ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിയുക. വീണ്ടും അപേക്ഷിക്കാനുള്ള അവസരം ബിസിസിഐ നല്‍കിയിരുന്നെങ്കിലും രാഹുല്‍ വേണ്ടെന്നു വയ്ക്കുകയായിരുന്നു. ഗൗതം ഗംഭീറിനെയാണ് ദ്രാവിഡിന്റെ പകരക്കാരനായി ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. ലോകകപ്പിനു ശേഷം ഗംഭീര്‍ പരിശീലക സ്ഥാനം ഏറ്റെടുക്കാനാണ് സാധ്യത.