വർണവിവേചനത്തിനെതിരെ പ്രതിഷേധിക്കാൻ മടിച്ച ഡികോക്കിന് താക്കീതുമായി ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ്, ടീമിൽ നിന്നും പുറത്തേക്ക്?

ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (18:08 IST)
ടി20 ലോകകപ്പിനിടെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിൽ വിവാദം പുകയുന്നു. വെസ്റ്റിൻഡീസിനെതിരെ ഇന്ന് നടക്കുന്ന മത്സരത്തിൽ നിന്നും ഓപ്പണറും ടീമിന്റെ മുൻ നായകനുമായ ക്വിന്റൺ ഡികോക്ക് പിന്മാറിയിരുന്നു. മത്സരത്തിന് മുൻപ് വർണവിവേചനത്തിനെതിരെ മുട്ടിലിരുന്ന് താരങ്ങൾ ഐക്യദാർഢ്യമർപ്പിക്കണമെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് നിർദേശിച്ചിരുന്നു.

എന്നാൽ ഈ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ഡികോക്ക് ഇന്നത്തെ മത്സരത്തിൽ നിന്നും വിട്ടുനിന്നതെന്ന് ക്രിക്‌ബസ് ഉൾപ്പടെയുള്ള ക്രിക്കറ്റ് വെബ്‌സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിൽ എന്തോ ആഭ്യന്തരപ്രശ്‌നം പുകയുന്നുണ്ടെന്നാണ് ഇന്നത്തെ മത്സരത്തെ പറ്റി ഓസീസ് മുന്‍ ഓള്‍റൗണ്ടറും കമന്‍റേറ്ററുമായ ഷെയ്‌ന്‍ വാട്‌സൺ പ്രതികരിച്ചത്.

 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍