Rohit sharma: കാര്യം ഡെക്കാണ്, പക്ഷേ ഞങ്ങളുടെ രോഹിത്തിനെ തൊടുന്നോ? പഞ്ചാബിൻ്റെ ട്രോളിന് മറുപടി നൽകി ചെന്നൈയും രാജസ്ഥാനും

വ്യാഴം, 4 മെയ് 2023 (16:05 IST)
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ പഞ്ചാബ് കിംഗ്സിനെതിര നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമയ്ക്ക് തിളങ്ങാനായിരുന്നില്ല. 215 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ മുംബൈയ്ക്കായി ബാറ്റിങ്ങിനിറങ്ങിയ താരം മൂന്ന് പന്തുകൾ നേരിട്ട് റൺസൊന്നും നേടാനാവാതെയാണ് മടങ്ങിയത്. ഇതോടെ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ഡെക്കുകളുള്ള താരമെന്ന നാണക്കേടും രോഹിത്ത് സ്വന്തമാക്കി. ഇതിന് പിന്നാലെ മുംബൈ നായകനെ പരിഹസിച്ച് കൊണ്ട് പഞ്ചാബ് കിംഗ്സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തിരുന്നു. "R(0)" എന്നാണ് പഞ്ചാബ് താരത്തിൻ്റെ പ്രകടനത്തെ വിശേഷിപ്പിച്ചത്.
 
പഞ്ചാബിൻ്റെ ട്വീറ്റിന് പിന്നാലെ രോഹിത്തിനെ പിന്തുണച്ച് കൊണ്ട് രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്സും പക്ഷേ ഉടനടി രംഗത്തെത്തി. രോഹിത്തിൻ്റെ മൂന്ന് ഇരട്ടസെഞ്ചുറികൾ ഓർമിപ്പിച്ചുകൊണ്ടാണ് രാജസ്ഥൻ്റെ ട്വീറ്റ്. മര്യാദയില്ലാതെ സംസാരിക്കുന്നോടാ എന്നാണ് ചെന്നൈ ട്വീറ്റ് ചെയ്തത്. പിന്നാലെ പഞ്ചാബ് തങ്ങളുടെ ട്വീറ്റ് ഡിലീറ്റ് ചെയ്തു. രോഹിത്തിന് 6 ഐപിഎൽ കിരീടങ്ങൾ പഞ്ചാബിന് 0 എന്നായിരുന്നു മുംബൈയുടെ മറുപടി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍