ഇനി എല്ലാം ഫ്രാഞ്ചൈസികളുടെ കയ്യിലാണ്, കളിക്കാരുടെ വിശ്രമത്തെ പറ്റി രോഹിത്

വെള്ളി, 24 മാര്‍ച്ച് 2023 (14:43 IST)
വിശ്രമമില്ലാത്ത ഷെഡ്യൂൾ കൊണ്ട് ബുദ്ധിമുട്ടുന്ന ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെട്ട കളിക്കാർക്ക് ആവശ്യമെങ്കിൽ ഐപിഎല്ലിൽ വിശ്രമമെടുക്കാമെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ. കളിക്കാരെല്ലാം ഇനി ഫ്രാഞ്ചൈസികളുടെ നിയന്ത്രണത്തിലാണെന്നും ആത്യന്തികമായി ഫ്രാഞ്ചൈസികളാണ് കാര്യങ്ങൾ തീരുമാനിക്കേണ്ടതെന്നും രോഹിത് പറയുന്നു.
 
ആരെല്ലാം കളിക്കണം ആർക്കെല്ലാം വിശ്രമം നൽകണം എന്നെല്ലാം ഇന്നി ഫ്രാഞ്ചൈസികളാണ് തീരുമാനിക്കേണ്ടത്. ടീമുകൾക്ക് ഞങ്ങൾ ചില നിർദേശങ്ങൾ നൽകിയിട്ടുണ്ട്. എങ്കിലും അതാത് ഫ്രാഞ്ചൈസികളാണ് കാര്യം തീരുമാനിക്കേണ്ടത്.അവരെല്ലാവരും പ്രായപൂർത്തിയായവരാണ്. ജോലിഭാരം കൂടുന്നുവെന്ന തോന്നലുണ്ടായാൽ ഒന്നോ രണ്ടോ മത്സരങ്ങളിൽ ബ്രേയ്ക്കെടുക്കാം. പക്ഷേ അത് സംഭവിക്കുമോ എന്ന് സംശയമാണ് രോഹിത് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍