Pakistan vs South Africa ODI World Cup Match: നൈറ്റ് ഡ്രാമ, ലോകകപ്പിലെ ഏറ്റവും നാടകീയ മത്സരം ! പാക്കിസ്ഥാനെ ഒരു വിക്കറ്റിന് തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക

വെള്ളി, 27 ഒക്‌ടോബര്‍ 2023 (22:40 IST)
Pakistan vs South Africa ODI World Cup Match: ലോകകപ്പിലെ ഏറ്റവും നാടകീയത നിറഞ്ഞ മത്സരത്തില്‍ പാക്കിസ്ഥാനെ ഒരു വിക്കറ്റിന് തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക. ജയപരാജയ സാധ്യതകള്‍ മാറിമറിഞ്ഞ മത്സരത്തില്‍ വാലറ്റം ശ്രദ്ധയോടെ കളിച്ചതാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഗുണമായത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 46.4 ഓവറില്‍ 270 ന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക 47.2 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 
 
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഏദന്‍ മാര്‍ക്രം 93 പന്തില്‍ 91 റണ്‍സ് നേടി. മാര്‍ക്കോ ജാന്‍സണ്‍ (14 പന്തില്‍ 20), ജെറാള്‍ഡ് കോട്‌സീ (13 പന്തില്‍ 10), കേശവ് മഹാരാജ് (21 പന്തില്‍ പുറത്താകാതെ ഏഴ്), ലുങ്കി എങ്കിടി (14 പന്തില്‍ നാല്), തബ്‌റൈസ് ഷംസി (ആറ് പന്തില്‍ പുറത്താകാതെ നാല്) എന്നിവരാണ് വാലറ്റത്ത് ദക്ഷിണാഫ്രിക്കയ്ക്കായി പൊരുതിയത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍