കുഞ്ഞന്മാരുടെ മുന്നില്‍ വമ്പ് കാട്ടി പാകിസ്ഥാന്‍: യുഎഇയ്ക്ക് 340റണ്‍ വിജയലക്ഷ്യം

ബുധന്‍, 4 മാര്‍ച്ച് 2015 (10:57 IST)
ലോകകപ്പില്‍ പാകിസ്ഥാനെതിരെ യുഎഇക്കെതിരെ 340 റണ്‍സിന്റെ വിജയലക്ഷ്യം. മറുപടി ബാറ്റിംഗിന് ഇറങ്ങിയ യുഎഇ 3 ഓവറില്‍ വിക്കറ്റ് നഷ്‌ടപ്പെടാതെ 3‌ റണ്‍സെന്ന നിലയിലാണ്. അംജദ് അലി (2*), ആന്ദ്രി ബെറഞ്ചര്‍ (0*) എന്നിവരാണ് ക്രീസില്‍.

ടോസ് നേടിയ യുഎഇ പാകിസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഓപ്പണര്‍ നസിര്‍ ജംഷദ് നാലു റണ്‍സ് മാത്രമെടുത്ത് തുടക്കത്തിലേ പുറത്തായെങ്കിലും ഷെഹ്‌സാദ് (93), ഹാരിസ് സൊഹൈല്‍ (70), മിസ്ബാഉള്‍ ഹഖ് (65), സുഹൈബ് മഖ്‌സൂദ് (45) എന്നിവര്‍ തിളങ്ങിയതോടെ നിശ്ചിത അമ്പത് ഓവറില്‍ പാകിസ്ഥാന്‍ ആറു വിക്കറ്റ് നഷ്‍ടത്തിലാണ് 339 റണ്‍സ് എടുക്കുകയായിരുന്നു. യു.എ.ഇക്കായി മഞ്ജുല ഗുരുജ് നാല് വിക്കറ്റെടുത്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക