ഇന്ത്യക്കെതിരെ മാലികും ഹഫീസും കളിക്കും, 12 അംഗ ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാൻ

Webdunia
ഞായര്‍, 24 ഒക്‌ടോബര്‍ 2021 (08:48 IST)
ഇന്ത്യക്കെതിരായ ടി20 ലോകകപ്പ് ഗ്രൂപ്പ് പോരാട്ടത്തിനുള്ള പാകിസ്ഥാൻ ടീമിനെ പ്രഖ്യാ‌പിച്ചു.12 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. വെറ്ററൻ താരങ്ങളായ ഷൊയ്‌ബ് ‌മാലിക്,മുഹമ്മദ് ഹഫീസ് എന്നിവർ ടീമിലിട്അം പിടിച്ചു.
 
ഇരു ടീമുകൾക്കും നിർണായകമായ മത്സരത്തിൽ പരിചയസമ്പത്തും യുവത്വവും കലർന്ന ടീമിനെയാണ് പാകിസ്ഥാൻ ഇറക്കുന്നത്. ഹസൻ അലിയും ഷഹീൻ അഫ്രീദിയും അടങ്ങുന്ന ബൗളിങ് നിരയും കരുത്തരാണ്. ബാബർ അസം, മുഹമ്മദ് റിസ്‌വാൻ കൂട്ടുക്കെട്ടിനെ അമിതമായി ആശ്രയിക്കുന്നു എന്നതാണ് പാകിസ്ഥാനെ ദുർബലമാക്കുന്ന ഒരു ഘടകം. അതേസമയം ഇന്ത്യയ്ക്കെതിരെ അപകടകാരിയായ ഫഖർ സമാൻ ടീമിൽ ഇടംനേടിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article