റിഷഭ് പന്തിനെ പോലെ കളിക്കുന്ന കീപ്പറെയാണ് ടെസ്റ്റിൽ ആവശ്യമെങ്കിൽ ഇഷാനെ കളിപ്പിക്കു: നിർദേശവുമായി മഞ്ജരേക്കർ

വെള്ളി, 2 ജൂണ്‍ 2023 (14:45 IST)
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരം നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ആരെല്ലാമാകും ഇന്ത്യയുടെ ഫൈനല്‍ ഇലവനിലെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. ഇംഗ്ലണ്ടിലെ ഓവലില്‍ നടക്കുന്ന മത്സരത്തില്‍ റിഷഭ് പന്തിന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്ററായി ആരെ ഉള്‍പ്പെടുത്തുമെന്ന ആശയക്കുഴപ്പത്തിലാണ് ടീം. റിഷഭ് പന്തിന് പകരക്കാരായി കെ എസ് ഭരത്, കെ എല്‍ രാഹുല്‍,ഇഷാന്‍ കിഷന്‍ എന്നിവരെയാണ് ടീം പരിഗണിക്കുന്നത്. ഓസീസിനെതിരെ കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ കെ എസ് ഭരതായിരുന്നു കളിച്ചിരുന്നത്. മത്സരപരിചയവും സ്‌പെഷ്യലിസ്റ്റ് കീപ്പറെന്ന പരിഗണനയും കണക്കിലെടുത്ത് കെ എസ് ഭരത് ടീമിലെത്താനാണ് സാധ്യതയേറെയും.
 
എന്നാല്‍ റിഷഭ് പന്തിനെ പോലെ എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുന്ന ബാറ്ററല്ല ഭരത്. ഈ അവസരത്തില്‍ പന്തിനെ പോലെ ബാറ്റിംഗ് ഓര്‍ഡറില്‍ അഞ്ചമതോ ആറാമതോ എത്തി കളി മാറ്റിമറിക്കാന്‍ കഴിവുള്ള താരത്തെയാണ് ഇന്ത്യയ്ക്ക് ആവശ്യമെങ്കില്‍ ഇന്ത്യ ഇഷാന്‍ കിഷന് അവസരം നല്‍കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ സഞ്ജയ് മഞ്ജരേക്കര്‍. കെ എസ് ഭരത് നല്ല ബാറ്ററും കീപ്പറുമാണ്. പക്ഷേ എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധിക്കുന്ന ഒരു ബാറ്ററെയാണ് ഇന്ത്യയ്ക്ക് ആവശ്യമെങ്കില്‍ ഇന്ത്യ പരിഗണിക്കേണ്ടത് ഇഷാന്‍ കിഷനെയാണ് എന്നാണ് എനിക്ക് തോന്നുന്നത്. സഞ്ജയ് മഞ്ജരേക്കര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഷോയില്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍