ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ പതിനാറാം സീസൺ പുരോഗമിക്കുമ്പോൾ നിരവധി യുവതാരങ്ങളാണ് മികച്ച പ്രകടനങ്ങൾ നടത്തി ശ്രദ്ധനേടുന്നത്.യശ്വസി ജയ്സ്വാൾ,തിലക് വർമ തുടങ്ങി നിരവധി പുതിയ പ്രതീക്ഷകളാണ് ഐപിഎല്ലിലൂടെ ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്. കൂട്ടത്തിൽ മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ കൊണ്ട് ശ്രദ്ധ നേടിയിരിക്കുകയാണ് പഞ്ചാബ് കിംഗ്സിൻ്റെ വിക്കറ്റ് കീപ്പർ ബാറ്ററായ ജിതേഷ് ശർമയും.
റിഷഭ് പന്തിൻ്റെ അഭാവത്തിൽ സഞ്ജു സാംസൺ,ഇഷാൻ കിഷൻ എന്നീ താരങ്ങൾ നിറം മങ്ങുക കൂടി ചെയ്തറ്റ്ഹ്ഓടെ ഇന്ത്യയുടെ ഭാവി ടി20 വിക്കറ്റ് കീപ്പർ ബാറ്ററാവാനുള്ള അവസരമാണ് ജിതേഷിന് മുന്നിൽ ഐപിഎൽ തുറന്നിടുന്നത്. ആദ്യ പന്ത് മുതൽ ബൗണ്ടറികൾ നേടാൻ കഴിവുള്ള ജിതേഷ് ടീമിൻ്റെ ഫിനിഷർ റോളിൽ തിളങ്ങുമെന്ന് ആരാധകരും കരുതുന്നു. ഇതോടെ സഞ്ജുവിൻ്റെ ടി20യിലെ സ്ഥാനത്തിന് ഭീഷണിയായിരിക്കുകയാണ്.
ഇഷാൻ കിഷനെ ഇന്ത്യ കൂടുതലായി പരിഗണിക്കുമ്പോൾ ഇഷാൻ പിന്നിൽ സഞ്ജുവിനെയാണ് ഇന്ത്യ പരിഗണിക്കുന്നത്. എന്നാൽ രാജസ്ഥാനായി സ്ഥിരതയാർന്ന പ്രകടനമല്ല സഞ്ജു ഈ സീസണിൽ നടത്തുന്നത്. ജിതേഷ് ശർമ ഈ സീസണിൽ മികച്ച പ്രകടനങ്ങൾ നടത്തുന്നതിനാൽ തന്നെ സഞ്ജുവിനെ ജിതേഷ് മറികടക്കാൻ സാധ്യതയേറെയാണ്. മുംബൈ ഇന്ത്യൻസിനെതിരായ കഴിഞ്ഞ മത്സരത്തിൽ 27 പന്തിൽ നിന്നും ജിതേഷ് 49 റൺസ് നേടിയിരുന്നു.