ടി20 ക്രിക്കറ്റ് തുടങ്ങിയ സമയത്ത് 150 റൺസെന്നത് വിന്നിംഗ് സ്കോർ ആയിരുന്നെന്നും എന്നാൽ ഇന്ന് സ്ഥിതി വളരെയധികം മാറിയെന്നും മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ. ഒരു അധിക ബാറ്ററെ കൂടി കളിപ്പിക്കാം എന്നത് ചേസിംഗിൽ വലിയ വ്യത്യാസം വരുത്തുന്നുണ്ടെന്നും രോഹിത് പറഞ്ഞു. ഐപിഎല്ലിൽ തുടർച്ചയായി 200ന് മുകളിലുള്ള ടാർജറ്റ് ടീം ചേയ്സ് ചെയ്തതിന് പിന്നാലെയാണ് രോഹിത്തിൻ്റെ പ്രതികരണം.