രോഹിതിന്റെ 'ബിഗ് ഡേ'യിലും മിന്നിത്തിളങ്ങി ധോണി! - വീഡിയോ കാണാം

വ്യാഴം, 14 ഡിസം‌ബര്‍ 2017 (11:42 IST)
മൊഹാലിയിലെ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ വിജയം. രോഹിത് ശർമയുടെ ഡബിൾ സെഞ്ച്വറിയുടെ പേരിലാണ് ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനം ചരിത്രത്തിൽ ഇടം പിടിക്കുക. എന്നാൽ, ഈ കളിയും മഹേന്ദ്രസിങ് ധോണി താരമായി. 
 
മത്സരത്തില്‍ മറ്റൊരു രസകരമായ സംഭവവും ഗ്രൗണ്ടിൽ ഉണ്ടായി. ശ്രിലങ്ക ബാറ്റ് ചെയ്യുന്നതിനിടെ ഗ്യാലറിയിലെ വേലിക്കെട്ട് മറികടന്ന് ഒരു ആരാധകർ ധോണിക്കടുത്തേക്ക് ഓടിക്കയറി. തന്റെ പ്രിയതാരത്തിന്റെ കാലില്‍ വീണാണ് ആരാധകന്‍ ധോണിയോടുളള തന്റെ സ്‌നേഹം പ്രകടനമാക്കിയത്.
 
ആരാധകന്റെ സ്‌നേഹ പ്രകടനത്തില്‍ ധോണി ഒരു നിമിഷം സ്തംഭിച്ച് പോയി. ഗ്രൗണ്ടിലെത്തിയ സുരക്ഷ ഗാർഡ് ഇയാളെ പിന്നീട് ഗ്രൗണ്ടിനു പുറത്തേക്ക് കൂട്ടിക്കൊണ്ട് പോയി. 141 റൺസിന്റെ തകര്‍പ്പന്‍ ജയമാണ് രോഹിത് ശര്‍മ്മയും കൂട്ടരും സ്വന്തമാക്കിയത്. 

A fan running in to touch #MSDhoni's feet. #DemiGod pic.twitter.com/S4wQ7Ll98x

— DHONIsm™ ♥ (@DHONIism) December 13, 2017

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍