പരിക്കേറ്റ ശ്രേയസിന് പകരം താരം വേണ്ട, സഞ്ജു വേണ്ടെന്ന് വാശിപിടിച്ചത് മുൻ ഇന്ത്യൻ ഓപ്പണർ

ചൊവ്വ, 14 മാര്‍ച്ച് 2023 (15:12 IST)
ഓസീസിനെതിരായ ഏകദിനപരമ്പരയിൽ പരിക്കേറ്റ ശ്രേയസ് അയ്യർക്ക് പകരം അവസരം ലഭിക്കുമെന്ന് കരുതിയിരുന്ന സഞ്ജു സാംസണിന് തിരിച്ചടി. കഴിഞ്ഞ ദിവസം നടന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിൽ ശ്രേയസിന് പകരമായി മറ്റൊരു കളിക്കാരനെ ടീമിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന് തീരുമാനമായി. ഇടക്കാല സെലക്ഷൻ കമ്മിറ്റി ചെയർമാനും ഇന്ത്യയുടെ മുൻ ഓപ്പണറുമായ ദീപ് ദാസ് ഗുപ്തയാണ് പകരക്കാരനെ ഉൾപ്പെടുത്താനുള്ള തീരുമാനത്തെ എതിർത്തത്.
 
സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയില്ലെന്ന് മാത്രമല്ല പരിക്കേറ്റ ശ്രേയസിന് പകരമായി മാറ്റാരെയും ടീമിൽ ഉൾപ്പെടുത്തേണ്ടതില്ല എന്ന തീരുമാനമാണ് സെലക്ഷൻ കമ്മിറ്റി എടുത്തത്. ബോർഡും കോച്ച് ദ്രാവിഡും ഈ വർഷം അവസാനം നടക്കുന്ന ഏകദിന ലോകകപ്പിലേക്ക് പരിഗണിക്കുന്ന 20 താരങ്ങളുടെ പട്ടികയിൽ സഞ്ജുവും ഉൾപ്പെട്ടിട്ടുണ്ട്. അതിനാൽ തന്നെ ഏതെങ്കിലും താരത്തിന് പരിക്കേറ്റാൻ സഞ്ജു ടീമിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ ശ്രേയസിന് പകരം താരം വേണ്ടെന്ന തീരുമാനം സഞ്ജുവിന് കനത്ത തിരിച്ചടിയാണ്. മാർച്ച് 17ന് ചെന്നൈയിലാണ് ഓസീസുമായുള്ള ഇന്ത്യയുടെ ഏകദിന പരമ്പര ആരംഭിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍