എനിക്ക് ക്യാപ്‌റ്റനാകണ്ട, റൂട്ട് തന്നെ നയിക്കട്ടെ: ബെൻ സ്റ്റോക്‌സ്

തിങ്കള്‍, 3 ജനുവരി 2022 (21:16 IST)
ഓസീസിനെതിരായ ആഷസ് പരമ്പരയിലെ ആദ്യ മൂന്ന് പോരാട്ടങ്ങളിലും വമ്പൻ തോൽവികൾ ഏറ്റുവാങ്ങി നാണംകെട്ട് നിൽക്കുകയാണ് ഇംഗ്ലണ്ട്. ഇതോടെ ടീം നായകൻ ജോ റൂട്ടിന് പകരം ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സിനെ നായകനാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഇപ്പോളിതാ ഈ ചർച്ചകളോട് പ്രതികരിച്ചിരിക്കുകയാണ് ബെൻ സ്റ്റോക്‌സ്.
 
ജോ റൂട്ടിനെ നായകസ്ഥാനത്ത് നിന്നും മാറ്റാൻ സമ്മർദ്ദം ചെലുത്തരുതെന്നാണ് ബെൻ സ്റ്റോക്‌സ് ആവശ്യപ്പെടുന്നത്. ഇംഗ്ലണ്ടിന്റെ നായകനായി മാറാൻ തനിക്ക് ആഗ്രഹമില്ലെന്നും താരം വ്യക്തമാക്കി. ക്യാപ്‌റ്റൻ സ്ഥാനത്ത് തുടരണമോ എന്നത് റൂട്ടിന്റെ വ്യക്തിഗത തീരുമാനമാണെന്നും ടീമിന്റെ തോൽവിയിൽ നായകനെ മാത്രം കുറ്റം പറയുന്നത് ശരിയല്ലെന്നും സ്റ്റോക്‌സ് പറഞ്ഞു.
 
നിലവിൽ ഇംഗ്ലണ്ടിനെ ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങളിൽ നയിച്ച നായകനെന്ന നേട്ടത്തിന് തൊട്ടരികെയാണ് ജോ റൂട്ട്. 59 ടെസ്റ്റുകൾ നയിച്ച മുൻ നായകനും ഇതിഹാസ ബാറ്റ്സ്മാനുമായ അലിസ്റ്റർ കുക്കിനൊപ്പമാണ് റൂട്ട് ഇപ്പോളു‌ള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍