മുറിവേറ്റ ഇന്ത്യയെ ഭയക്കണം, തോൽവി കണ്ട് സന്തോഷിക്കണ്ട, മുന്നറിയിപ്പുമായി ഓസീസ് താരം

അഭിറാം മനോഹർ
ചൊവ്വ, 5 നവം‌ബര്‍ 2024 (17:12 IST)
ന്യൂസിലന്‍ഡിനോടേറ്റ വന്‍ തോല്‍വി ഉറങ്ങി കിടക്കുന്ന ഇന്ത്യയിലെ ഭീകരനെ ഉണര്‍ത്തുമെന്ന് ഓസീസ് പേസര്‍ ജോഷ് ഹെയ്‌സല്‍വുഡ്. ഈ മാസം അവസാനത്തോടെ ആരംഭിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയ്ക്ക് ശക്തമായി തിരിച്ചുവരാന്‍ കഴിയുമെന്നും ഹെയ്‌സല്‍ വുഡ് പറഞ്ഞു. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ സമ്പൂര്‍ണ്ണമായി പരാജയപ്പെട്ടതിന് പിന്നാലെയാണ് ഹെയ്‌സല്‍വുഡിന്റെ പ്രതികരണം.
 
ഈ വമ്പന്‍ പരാജയം ഇന്ത്യയെ ഉണര്‍ത്താന്‍ ഇടയാക്കും. ഓസീസിനെതിരായ മത്സരത്തില്‍ അത് കാണാന്‍ കഴിയുമെന്നും ഹെയ്‌സല്‍വുഡ് പറഞ്ഞു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടാന്‍ ഓസ്‌ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങളില്‍ നാലിലും ഇന്ത്യയ്ക്ക് ജയിക്കേണ്ടതുണ്ട്. മറ്റൊരു ടീമിനും കഴിയാത്ത നേട്ടമാണ് ഇന്ത്യയ്‌ക്കെതിരെ ന്യൂസിലന്‍ഡ് സ്വന്തമാക്കിയതെന്നും ഇന്ത്യയില്‍ ഒരു ടെസ്റ്റ് പരമ്പര തൂത്തുവാരുകയെന്നത് അവിശ്വസനീയമാണെന്നും ഹെയ്‌സല്‍വുഡ് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article