ടോസിട്ട ശേഷം മാത്രം ടീം പ്രഖ്യാപനം, അടിമുടി മാറ്റവുമായി ഐപിഎൽ

Webdunia
വ്യാഴം, 23 മാര്‍ച്ച് 2023 (15:22 IST)
വരാനിരിക്കുന്ന ഐപിഎൽ സാക്ഷ്യം വഹിക്കുക ക്രിക്കറ്റിലെ പുതിയ മാറ്റങ്ങൾക്കെന്ന് റിപ്പോർട്ട്. ഇനി മുതൽ ബാറ്റിങ്ങാണോ ബൗളിങ്ങാണോ എന്ന് അറിഞ്ഞ് മാത്രം ക്യാപ്റ്റന്മാർക്ക് ടീം നിശ്ചയിച്ചാൽ മതിയാകും. ഇതുൾപ്പടെ ഏതാനും നിയമങ്ങളാണ് ബിസിസിഐ പരിഷ്കരിക്കുന്നത്. ടോസ് ആനുകൂല്യം മനസിലാക്കി ടീം പ്രഖ്യാപിക്കാൻ പുതിയ നിയമം സഹായിക്കും.
 
മുൻപ് ടോസിന് മുൻപ് തന്നെ ക്യാപ്റ്റന്മാർക്ക് ടീം ഇലവനെ പറ്റിയുള്ള വിവരങ്ങൾ നൽകണമായിരുന്നു. ഇനി മുതൽ അത് ടോസിന് ശേഷം മതിയാകും. പ്ലേയിംഗ് ഇലവനും 5 പകരക്കാരും ഉൾപ്പെടുന്ന ടീം പട്ടിക ടോസിന് ശേഷമാണ് റഫറിക്ക് നൽകേണ്ടത്. ബാറ്റർ പന്ത് നേരിടുന്നതിന് മുൻപ് തന്നെ വിക്കറ്റ് കീപ്പർ സ്ഥാനം മാറിയതായി അമ്പയർക്ക് തോന്നിയാൽ 5 റൺസ് പെനാൽറ്റി വിധിക്കാം. ബാറ്റർ പന്ത് നേരിടും മുൻപ് ഫീൽഡർമാർ സ്ഥാനം മാറിയാലും പെനാൽറ്റി ഉണ്ടാകും.
 
കുറഞ്ഞ ഓവർ നിരക്കിന് വൈകിയുള്ള ഓരോ ഓവറുകളിലും ഔട്ടർ സർക്കിളിന് പുറത്ത് 4 ഫീൽഡർമാരെയെ അനുവദിക്കുകയുള്ളു. ഇമ്പാക്ട് പ്ലെയർ എന്ന പരീക്ഷണവും ഇത്തവണയുണ്ടാകും. പ്ലേയിംഗ് ഇലവനൊപ്പം പ്രഖ്യാപിക്കുന്ന 5 പകരക്കാരിൽ നിന്ന് ഒരാളെ കളിക്കിടെ ആർക്കെങ്കിലും പകരം സബ്സ്റ്റിറ്റ്യൂട്ട് ചെയ്യാൻ ഇതിലൂടെ സാധിക്കും. ഈ താരത്തിന് ബാറ്റിംഗിലും ബൗളിംഗിലും കളിക്കാം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article