മത്സരത്തിൽ 84 പന്തിൽ നിന്നാണ് ഇഷാൻ 93 റൺസെടുത്തത്. മത്സരത്തിൽ 4 ഫോറും 7 സിക്സും ഇഷാൻ സ്വന്തമാക്കിയിരുന്നു. മോശം ഫോമിനെ തുടർന്ന് സമീപകാലത്ത് നേരിട്ട വിമർശനങ്ങൾക്ക് മറുപടി നൽകാൻ പ്രകടനത്തിലൂടെ ഇഷാന് സാധിച്ചു. സ്ട്രൈക്ക് കൈമാറി കളിക്കുന്നത് തനിക്ക് അധികം വഴങ്ങാത്തതാണെന്നും സിക്സറുകൾ നേടുന്നതാണ് തൻ്റെ കരുത്തെന്നും ഇഷാൻ മത്സരശേഷം പറഞ്ഞു.
ചില താരങ്ങള്‍ക്ക് സ്‌ട്രൈക്ക് കൈമാറി കളിക്കുന്നതാണ് ശക്തി. എന്റെ ശക്തി സിക്സുകൾ നേടുന്നതിലാണ്. അനായാസമായി എനിക്ക് സിക്സർ നേടാനാവും. അത് ഞാൻ ആസ്വദിക്കുന്നു. സ്ട്രൈക്ക് കൈമാറുന്നതിനെ പറ്റി ഞാൻ അധികം ചിന്തിക്കാറില്ല. നമ്മുടെ കരുത്ത് എന്താണ് അതുമായി മുന്നോട്ട് പോകുകയാണ് വേണ്ടത്. എന്നാൽ വിക്കറ്റുകൾ തുടർച്ചയായി പോകുമ്പോൾ സ്ട്രൈക്ക് കൈമാറേണ്ട സാഹചര്യം ഉണ്ടാകും.