പരുക്കിനെത്തുടര്‍ന്ന് ഓള്‍റൗണ്ടര്‍ മുഹമ്മദ് ഹഫീസിന് ലോകകപ്പില്‍ കളിക്കാനാകാത്തത് പാകിസ്താന് തിരിച്ചടിയായി. നേരത്തെ പേസ് ബൗളര്‍ ജുനൈദ് ഖാനും പരിക്ക്മൂലം പിന്മാറിയിരുന്നു. ഹഫീസിന് പകരം ഓപ്പണിങ് ബാറ്റ്‌സ്മാന്‍ നസീര്‍ ജംഷേദായിരിക്കും ടീമിലെത്തുക. സ്പിന്നര്‍ സയ്യദ് അജ്മലിന്റെ പുതിയ ബൗളിങ് ആക്ഷന് ഐസിസി അംഗീകാരം നല്‍കിയിരുന്നെങ്കിലും ഹഫീസിന് പകരം ജംഷേദിനെ ഉള്‍പ്പെടുത്താന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.
ഇന്ത്യയ്ക്കും പരുക്ക് വില്ലനാകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ പേസ് ബൌളര്‍ ഇഷാന്ത് ശര്‍മ്മ പരുക്കിനെ തുട്ര്ന്ന് മത്സരത്തില്‍ പങ്കെടുക്കില്ലെന്നു ഉറപ്പയി, ഇഷാന്തിനു പകരം രോഹിത ശര്‍മയാകും മത്സരിക്കുക എന്ന് തീരുമാനിച്ചിട്ടുണ്ട്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാന്‍ മത്സരമാണുള്ളത്. ഇതില്‍ രണ്ടു ടീമിനും പരുക്കുകള്‍ വിനാകുമോ എന്ന് കണ്ടറിയണം.