ഇന്ത്യന്‍ ക്രിക്കറ്റിന് നേട്ടങ്ങള്‍ മാത്രം സമ്മാനിച്ച മുന്‍ ക്യാപ്‌റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയെ ഇനി
നീലക്കുപ്പായത്തില്‍ കാണാന്‍ കഴിയില്ലെന്ന് മുന്‍ താരം. ഇന്ത്യയുടെ ട്വന്റി-20 മത്സരങ്ങള്‍ ധോണി ഇനി ഉണ്ടാകില്ലെന്നാണ് ആകാശ് ചോപ്ര പ്രതികരിച്ചത്.
“വെസ്‌റ്റ് ഇന്‍ഡീസിനും ഓസ്‌ട്രേലിയ്‌ക്കും എതിരായ ട്വന്റി-20 ടീമും പ്രഖ്യാപിച്ചു. 17 അംഗ ടീമിലും ധോണിയില്ല. ഇനിയൊരു ട്വന്റി-20 ടീമില്‍ ഇന്ത്യയുടെ നീലക്കുപ്പായത്തില്‍ ധോണിയെ കാണാന്‍ സാധിച്ചെന്ന് വരില്ല”- എന്നായിരുന്നു ചോപ്രയുടെ ട്വീറ്റ്.
ടീമിന്റെ ഭാവി കണക്കിലെടുത്താണ് ധോണിയെ ടീമില്‍ നിന്നും ഒഴിവാക്കിയതെന്ന് പ്രധാന സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ് വ്യക്തമാക്കിയിരുന്നു.
ലോകകപ്പ് മുന്നില്‍ നില്‍ക്കെ ധോണിയെ നിലനിര്‍ത്തിക്കൊണ്ടൊരു പരീക്ഷണം വേണ്ടെന്ന നിലപാടിലേക്കാണ് ബി സി സി ഐ നീങ്ങുന്നത്. ഋഷഭ് പന്ത്, സഞ്ജു വി സാംസണ്‍ തുടങ്ങിയ യുവതാരങ്ങള്‍ അവസരം കാത്ത് നില്‍ക്കുന്നതാണ് ഇതിനു കാരണം.
പന്തിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കി വളര്‍ത്തി കൊണ്ടുവരാനാണ് സെലക്ഷന്‍ കമിറ്റിയുടെ തീരുമാനം.