'അവന് കുറച്ച് വെല്ലുവിളി നല്‍കണമെന്ന് ആഗ്രഹിച്ചിരുന്നു'; ഷമിക്ക് അവസാന ഓവര്‍ നല്‍കിയതിനെ കുറിച്ച് രോഹിത് ശര്‍മ

Webdunia
ചൊവ്വ, 18 ഒക്‌ടോബര്‍ 2022 (10:38 IST)
ഓസ്‌ട്രേലിയയ്‌ക്കെതിരായ പരിശീലന മത്സരത്തില്‍ ആറ് റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ഒരു സമയത്ത് വിജയം ഉറപ്പിച്ച ഓസ്‌ട്രേലിയയെ അവസാന ഓവറില്‍ പൂട്ടിയത് ഇന്ത്യന്‍ ബൗളര്‍മാരും ഫീല്‍ഡിങ് നിരയും ചേര്‍ന്നാണ്. അവസാന ഓവറില്‍ ഓസ്‌ട്രേലിയയ്ക്ക് 11 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമിയാണ് അവസാന ഓവര്‍ എറിയാനെത്തിയത്. മത്സരത്തിലെ ഷമിയുടെ ആദ്യ ഓവര്‍ കൂടിയായിരുന്നു ഇത്. 19-ാം ഓവര്‍ വരെ ഷമി ചിത്രത്തിലേ ഇല്ലായിരുന്നു. എന്നാല്‍ അവസാന ഓവറിലേക്ക് മത്സരം എത്തിയപ്പോള്‍ രോഹിത് ഷമിയെ വിളിച്ചു. 
 
ഷമിക്ക് അവസാന ഓവര്‍ നല്‍കിയതിനെ കുറിച്ച് മത്സരശേഷം രോഹിത് തുറന്നുപറഞ്ഞു. ഷമിക്ക് കുറച്ച് വെല്ലുവിളി നല്‍കാന്‍ താന്‍ ആഗ്രഹിച്ചിരുന്നെന്നാണ് രോഹിത് ശര്‍മ പറയുന്നത്. അവസാന ഓവറില്‍ നാല് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. 
 
' ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് അവന്‍ ടീമിലേക്ക് എത്തുന്നത്. ഒരോവര്‍ ഷമിക്ക് നല്‍കാന്‍ തീരുമാനിച്ചിരുന്നു. തുടക്കം മുതലേ ആ പ്ലാന്‍ ഉണ്ടായിരുന്നു. ന്യൂ ബോളില്‍ ഷമി എത്രത്തോളം അപകടകാരിയാണെന്ന് ഞങ്ങള്‍ക്ക് അറിയാം. ഡെത്ത് ഓവര്‍ എറിയുക എന്ന വെല്ലുവിളി അവന് നല്‍കാന്‍ ആഗ്രഹിച്ചിരുന്നു. ബാക്കി നമ്മള്‍ കണ്ടു,' രോഹിത് പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article