'ട്വന്റി 20 യില്‍ ഇനി അവസരമില്ല'; മുഹമ്മദ് ഷമിയോട് സെലക്ടര്‍മാര്‍, ലോകകപ്പ് കളിക്കില്ല !

തിങ്കള്‍, 8 ഓഗസ്റ്റ് 2022 (12:19 IST)
ഇന്ത്യയുടെ ട്വന്റി 20 ടീമില്‍ ഇനി മുഹമ്മദ് ഷമിയെ കാണാന്‍ സാധിക്കില്ലെന്ന് റിപ്പോര്‍ട്ട്. ട്വന്റി 20 ഫോര്‍മാറ്റില്‍ ഷമിക്ക് ഇനി അവസരമില്ലെന്ന് സെലക്ടര്‍മാര്‍ അദ്ദേഹത്തെ അറിയിച്ചതായി ബിസിസിഐ വൃത്തങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളിലേക്ക് മാത്രമേ ഇനി പരിഗണിക്കുകയുള്ളൂ എന്ന് സെലക്ടര്‍മാര്‍ തന്നെ ഷമിയെ അറിയിച്ചിട്ടുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സമീപകാലത്ത് നടന്ന ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് സെലക്ടര്‍മാര്‍ ഷമിയെ ഒഴിവാക്കിയിരുന്നു. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ ഷമി ഉണ്ടാകില്ലെന്ന് ഇതോടെ ഉറപ്പായി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍