വിരമിക്കൽ പരമ്പരയൊന്നും വാർണർ അർഹിക്കുന്നില്ല, അവൻ ഓസ്ട്രേലിയക്ക് നാണക്കേടുണ്ടാക്കിയവനാണ്: പൊട്ടിത്തെറിച്ച് ജോൺസൺ

ഞായര്‍, 3 ഡിസം‌ബര്‍ 2023 (17:57 IST)
ലോകക്രിക്കറ്റിലെ മികച്ച താരങ്ങളില്‍ ഒരാളാണ് ഓസ്‌ട്രേലിയന്‍ ഓപ്പണിംഗ് താരമായ ഡേവിഡ് വാര്‍ണര്‍. ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും മികച്ച റെക്കോര്‍ഡുള്ള വാര്‍ണര്‍ ഓസീസിനായി ഒരുപാട് കിരീടനേട്ടങ്ങളില്‍ പങ്കാളിയായ താരമാണ്. പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ വാര്‍ണര്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോഴിതാ വാര്‍ണര്‍ അത്തരത്തില്‍ ഒരു വിടവാങ്ങല്‍ പരമ്പര അര്‍ഹിക്കുന്ന താരമല്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓസീസ് പേസറായ മിച്ചല്‍ ജോണ്‍സണ്‍.
 
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് വലിയ നാണക്കേടുണ്ടാക്കിയ വ്യക്തിയാണ് വാര്‍ണറെന്നും അത്തരത്തിലുള്ളൊരു താരം ഒരു വിടവാങ്ങല്‍ പരമ്പര അര്‍ഹിക്കുന്നില്ലെന്നും ജോണ്‍സണ്‍ തുറന്നടിച്ചു. എന്തിനാണ് വാര്‍ണറിന് ഒരു വിടവാങ്ങല്‍ പരമ്പരയെന്ന് ആരെങ്കിലും പറഞ്ഞു തരാമോ? പ്രതിസന്ധിയില്‍ ബാറ്റ് ചെയ്യുന്ന ഒരു ഓപ്പണര്‍ക്ക് എന്തിനാണ് ഒരു വിരമിക്കല്‍ ദിവസം. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് വലിയ നാണക്കേട് സമ്മാനിച്ചവനാണ് വാര്‍ണര്‍. അവന് എന്തിനാണ് നിങ്ങള്‍ നായക പരിവേഷം നല്‍കുന്നത്. ജോണ്‍സണ്‍ ചോദിക്കുന്നു. വിടവാങ്ങല്‍ ദിവസം ഓസീസ് ആരാധകര്‍ സാന്‍ഡ് പേപ്പര്‍ കൊണ്ടുവരണമെന്നും തമാശരൂപേണ ജോണ്‍സണ്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍