കളി മറന്ന ബംഗ്ളാദേശ് ഒടുവില്‍ ഇന്ത്യക്ക് ജയം സമ്മാനിച്ചു. ഡക്ക്‌വർക്ക് ലൂയിസ് നിയമ പ്രകാരം 47 റണ്ണിനാണ് ഇന്ത്യയുടെ ജയം. ബാറ്റിംഗ് ദുഷ്ക്കരമായ പിച്ചില്‍ ഇന്ത്യ 25.3 ഓവറിൽ 105 റണ്ണിന് ആൾ ഔട്ടായി. ബംഗ്ളാദേശിനെതിരായ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്കോറായിരുന്നു ഇത്.
ചെറിയ സ്കോര്‍ പിന്തുടര്‍ന്ന് ഇറങ്ങിയ ബംഗ്ളാദേശിന് ഈ സ്കോര്‍ നേടാന്‍ സാധിച്ചില്ല. 4.4 ഓവറിൽ രണ്ട് മെയ്ടനടക്കം നാലു റൺ മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ സ്റ്റുവർട്ട് ബിന്നിയും 8 ഓവറിൽ 22 റൺ വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ മോഹിത് ശർമ്മയുടെയും പ്രകടനത്തില്‍ അവര്‍ 58 റണ്ണിന് ബംഗ്ളാദേശിന്റെ എല്ലാ വിക്കറ്റും നഷ്ട്മാവുകയായിരുന്നു. ബംഗ്ളാദേശിന് വേണ്ടി താസ്കിൻ അഹമ്മദ് അഞ്ചു വിക്കറ്റ് വീഴ്ത്തി.