ഓസീസ് നായകനാക്കേണ്ടത് ആ താരത്തെ, അവന് മൂന്ന് ഫോർമാറ്റിലും ടീമിനെ നയിക്കാൻ കഴിവുണ്ട്: മൈക്കൽ ക്ലാർക്ക്

വെള്ളി, 29 ജനുവരി 2021 (13:18 IST)
ഓസീസ് സ്റ്റാർ പേസറായ പാറ്റ് കമ്മിൻസിന് ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും ഓസീസിനെ നയിക്കാനുള്ള കഴിവുണ്ടെന്ന് മുൻ ഓസീസ് നായകൻ മൈക്കൽ ക്ലാർക്ക്. ഓസീസിന് വേണ്ടി നിലക്കൊള്ളുന്ന കളിക്കാരനാണ് കമ്മിൻസെന്നും ക്യാപ്‌റ്റനാകാൻ അവൻ തയ്യാറാണെന്നും ക്ലാർക്ക് പറഞ്ഞു.
 
പാറ്റ് കമ്മിൻസ് മികച്ച നേതാവാണെന്നാണ് ക്ലാർക്കിന്റെ അഭിപ്രായം. സ്മിത്ത്,വാർണർ,ഹേസൽവുഡ്,ലിയോൺ തുടങ്ങിയ കളിക്കാരെ മികച്ച രീതിയിൽ ഉപയോഗിക്കാൻ കമ്മിൻസിനാകുമെന്നും ക്ലാർക്ക് പറഞ്ഞു. നിലവിൽ ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളായ പാറ്റ് കമ്മിൻസ് ഇന്ത്യക്കെതിരായ ടെസ്റ്റ് സീരീസിൽ 21 വിക്കറ്റുകൾ വീഴ്‌ത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍