ഇന്ത്യയ്ക്കെതിരെ അവശേഷിക്കുന്ന ടെസ്റ്റ് പരമ്പരകളില്‍ ഓസ്ട്രേലിയയെ സ്റ്റീവൻ സ്മിത്ത് നയിക്കും. നിലവിലെ നായകനായ മൈക്കൽ ക്ലാർക്കിന് പരുക്കേറ്റതാണ് സ്മിത്തിന് നറുക്ക് വീണത്. ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ തനിക്ക് ഇനി കളിക്കാൻ കഴിയുമോയെന്ന കാര്യം സംശയമാണെന്ന് മൈക്കൽ ക്ലാർക്ക് നേരത്തെ പറഞ്ഞിരുന്നു.
25 വയസും 195 ദിവസവുമാണ് സ്മിത്ത് ഓസ്ട്രേലിയയുടെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ നായകാനായി സ്മിത്ത്. 25 വയസും 195 ദിവസവുമാണ് സ്മിത്തിന് പ്രായം. 1979ൽ 25 വയസും 57 ദിവസവും പ്രായമുള്ളപ്പോള്‍ ഓസീസ് ടീം നായകനായ കിം ഹ്യൂഗ്സാണ് ഏറ്റവും പ്രായം കുറഞ്ഞ നായകന്‍. അഡ്‌ലെയ്ഡിൽ നടന്ന രണ്ടാമത്തെ ടെസ്റ്റിൽ ആസ്ട്രേലിയ 48 റൺസിന് വിജയിച്ചിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.