കോലിയ്ക്കും അനുഷ്‌കയ്ക്കും ആണ്‍കുഞ്ഞ്, അകായ് എന്ന പേരിന്റെ അര്‍ഥം എന്തെന്ന് അറിയാമോ?

അഭിറാം മനോഹർ

ബുധന്‍, 21 ഫെബ്രുവരി 2024 (14:18 IST)
നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയില്‍ നിന്നും എന്തുകൊണ്ട് വിരാട് കോലി മാറിനില്‍ക്കുന്നുവെന്നായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക്രിക്കറ്റ് ലോകത്ത് നിന്നും ഉയര്‍ന്ന പ്രധാനചോദ്യം. കോലിയുടെ അമ്മയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അതല്ല കോലി രണ്ടാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്ന സമയമാണെന്നും ഇതിനെ പറ്റി വിശദീകരണങ്ങള്‍ വാര്‍ത്തകളായി വരികയുണ്ടായി. ഈ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് കഴിഞ്ഞ ദിവസം തങ്ങള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നതായുള്ള വാര്‍ത്ത കോലിയും അനുഷ്‌കയും പുറത്തുവിട്ടത്.
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Virat Kohli (@virat.kohli)

ഇക്കഴിഞ്ഞ ഫെബ്രുവരി 15നാണ് ദമ്പതികള്‍ക്ക് അകായ് എന്ന് പേരുള്ള ആണ്‍കുഞ്ഞ് ജനിച്ചത്. വാമിക എന്ന മകള്‍ കൂടി അനുഷ്‌ക കോലി ദമ്പതികള്‍ക്കുണ്ട്. അകായ് എന്നാല്‍ ശരീരമില്ലാത്തത്, അനശ്വരമായത് എന്നാണ് അര്‍ത്ഥമാക്കുന്നത്. സംസ്‌കൃതത്തില്‍ അകായ് എന്നാല്‍ മരണമില്ലാത്തത്, അനശ്വരമായത് എന്നാണ് അര്‍ത്ഥമായി വരുന്നത്. 2017ലായിരുന്നു അനുഷ്‌കയുടെയും കോലിയുടെയും വിവാഹം. 2021ലായിരുന്നു ഇവര്‍ക്ക് വാമിക എന്ന പേരില്‍ ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്. വാമികയെന്നാല്‍ ദുര്‍ഗ എന്നാണ് അര്‍ത്ഥമായി വരുന്നത്. ശിവന്റെ വാമഭാഗം(ഇടത്) നില്‍ക്കുന്ന ദേവത എന്നാണ് ഈ പേര് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍