ഞാനും ധോണിയെ മിസ് ചെയ്യുന്നു, തരംഗമായി മാറി കളിക്കളത്തിൽനിന്നും കോഹ്‌ലിയുടെ വീഡിയോ !

ബുധന്‍, 9 ഡിസം‌ബര്‍ 2020 (12:04 IST)
ഇന്ത്യകണ്ട എക്കാലത്തെയും മികച്ച നായകനാണ് എംഎസ് ധോണി. നായകസ്ഥാനം വിരാട് കോഹ്‌ലിയ്ക്ക് കൈമാറിയ ശേഷഷവും കഴിഞ്ഞ ഏകദിന ലോകകപ്പിൽ അവസാന അതാരാഷ്ട്ര മത്സരം കളിയ്ക്കുന്നത് വരെ ഇന്ത്യൻ കളിക്കളത്തിലെ നിർണായക തീരുമാനങ്ങളിൽ കോഹ്‌ലിയുടെ പങ്കാളിയായിരുന്നു ധോണി. നിർണായക ഘട്ടങ്ങളിൽ കോ‌ഹ്‌ലി ധോണിയുടെ നിർദേശം തേടുന്നത് നിരവധി തവണ നമ്മൾ കണ്ടിട്ടുള്ളതാണ്. കളിക്കളത്തിൽ ധോണി ഒപ്പമുള്ളത് വലിയ കരുത്താണെന്ന് കോഹ്‌ലി തുറന്നുപറഞ്ഞിട്ടുണ്ട്.  

ഇന്ത്യൻ ടീമിൽ ധോണിയുടെ അസാനിധ്യം ഇപ്പോഴും ചർച്ചയാകുന്നതി്ന് കാരണം അതാണ്, ഓസ്ട്രേലിയയ്ക്ക് എതിരെ നടന്ന രണ്ടാം ടി20 മത്സരത്തിനിടെ ധോണിയെ താൻ മിസ്സ് ചെയ്യുന്നു എന്ന് കോഹ്‌‌ലി ആരാധകരോട് പറഞ്ഞ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാവുകയാണ് മത്സരം കാണാൻ എത്തിയ ഇന്ത്യൻ ആരാധകർ 'വി മിസ് യൂ ധോണി' എന്നെഴുതിയ പോസ്റ്ററുകള്‍ ഉയര്‍ത്തിയിരുന്നു
 
ഫീൽഡ് ചെയ്യുകയായിരുന്ന കോഹ്‌ലി കാണും വിധത്തിൽ അരാധകർ ഇത് പല തവണ ഉയർത്തിക്കാട്ടി. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ കോഹ്‌ലി നൽകിയ മറുപടിയാണ് വീഡിയോ ട്രൻഡിങ് ആകാൻ കാരണം. ഞാനും ധോണിയെ മിസ് ചെയ്യുന്നു എന്നായിരുന്നു ആംഗ്യത്തിലൂടെ ഇന്ത്യൻ നായകന്റെ മറുപടി. ഇന്ത്യൻ ടീമിൽ ധോണി സൃഷ്ടിച്ച വിടവ് നികത്തുക എന്നത് ശ്രമകരമാണെന്ന് നേരത്തെ ഇന്ത്യൻ കോച്ച് രവിശാസ്ത്രി പ്രതികരിച്ചിരുന്നു. ധോണിയ്ക്ക് ഒരു പകരക്കാരൻ ഉണ്ടാകില്ല. എന്നാൽ മികച്ഛ യുവതാരങ്ങൾ ഒപ്പമുണ്ട് എന്നായിരുന്നു രവിശാസ്ത്രിയുടെ പ്രതികരണം.   

pic.twitter.com/rx9QyhttB2

— Gani pk (@Gani05071717) December 7, 2020

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍