'ജഡേജയുടെ സാന്നിധ്യം സവിശേഷമായ എന്തോ ടീമിന് നൽകുന്നു, അവനില്ലാത്തത് ഇംഗ്ലണ്ടിന്റെ ഭാഗ്യം'

Webdunia
തിങ്കള്‍, 1 ഫെബ്രുവരി 2021 (10:42 IST)
രവീന്ദ്ര ജഡേജ ഇന്ത്യൻ നിരയിലില്ല എന്നത് ഇംഗ്ലണ്ട് താരങ്ങളെ എറെ സന്തോഷിപ്പിയ്ക്കുന്ന കാര്യമായിരിയ്ക്കും എന്ന് മുൻ ഇംഗ്ലണ്ട് താരം മാർക്ക് ബുച്ചർ. രവീന്ദ്ര ജഡേജ ടീമിൽ ഇല്ല എന്നത് ഇംഗ്ലണ്ടിന്റെ ഭാഗ്യമാണെന്നും താരം ടീമിലുള്ളപ്പോൾ സവിശേഷമായ എന്തോ ഇന്ത്യൻ ടീമിൽ അനുഭവപ്പെടാറുണ്ട് എന്നും മാർക്ക് ബുച്ചർ പറയുന്നു. ഇരു ടീമിന്റെ പദ്ധതികളെക്കുറിച്ചും ബുച്ചർ വിശകലനം ചെയ്യുന്നുണ്ട്. 
 
'ജഡേജ ഇന്ത്യൻ നിരയിലില്ല എന്നത് ഇംഗ്ലണ്ട് താരങ്ങള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന ഒരു കാര്യമായിരിയ്കും. ലോകോത്തര ബോളര്‍മാർ നിലവിൽ ഇന്ത്യൻ നിരയിലുണ്ട്. എന്നാല്‍ ജഡേജയുടെ സാനിധ്യം സവിശേഷമായ എന്തോ ടീമിന് നല്‍കുന്നു എന്നതാണ് സത്യം. ഇംഗ്ലണ്ടിന് .ഇന്ത്യന്‍ സാഹചര്യങ്ങള്‍ കടുത്ത വെല്ലുവിളി തന്നെയായിരിയ്ക്കും. ഇന്ത്യന്‍ ബോളര്‍മാരുടെ വീഡിയോകള്‍ കണ്ട് കൃത്യമായി ഹോംവര്‍ക്ക് ചെയ്യേണ്ടതുണ്ട്. ഏതെങ്കിലും ഒരു താരത്തെ മാത്രം ആശ്രയിച്ചായിരിക്കില്ല പരമ്പരയുടെ ജയം. അതായത് അശ്വിനെതിരേ മാത്രമാകില്ല ഇംഗ്ലണ്ട് താരങ്ങള്‍ തയ്യാറാറെടുക്കുക. ഇന്ത്യയുടെ പദ്ധതികളും മറിച്ചാകില്ല.'  ബുച്ചർ പറഞ്ഞു. ഫെബ്രുവരി അഞ്ചിന് ചെന്നൈയിലാണ് ഇംഗ്ലണ്ടിനെതിരായ ടെസ്യ്റ്റ് മാത്സരം ആരംഭിയ്ക്കുക. 

അനുബന്ധ വാര്‍ത്തകള്‍

Next Article