ഇന്ത്യ അജയ്യരല്ല, അവരിനി ഞങ്ങൾക്ക് ശത്രുക്കൾ: സ്റ്റുവർട്ട് ബ്രോഡ്

Webdunia
തിങ്കള്‍, 1 ഫെബ്രുവരി 2021 (10:12 IST)
ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര അടുത്ത മാസം ആരംഭിക്കാനിരിക്കെ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ഇംഗ്ലണ്ട് പേസ് ബൗളർ സ്റ്റുവർട്ട് ബ്രോഡ്. ഓസീസിനെതിരെയായുള്ള പരമ്പരയിൽ ഇന്ത്യയെ തങ്ങളുടെ ടീമിലെ പലരും പിന്തുണച്ചിരുന്നു. എന്നാൽ ഇനി മുതൽ ഇന്ത്യ ഞങ്ങളുടെ ശത്രുക്കളാണ് ബ്രോഡ് പറഞ്ഞു.
 
ഈ മാസമാദ്യം ഓസ്ട്രേലിയക്കെതിരേ ഗാബയില്‍ നടന്ന ടെസ്റ്റില്‍ ഐതിഹാസിക വിജയം സ്വന്തമാക്കിയതോടെ  ഇന്ത്യയുടെ ആത്മവിശ്വാസം വാനോളമുയര്‍ന്നിട്ടുണ്ടാവും. അന്ന് ടീമിലെ പലരും ഇന്ത്യയെ പിന്തുണച്ചിരുന്നു. എന്നാൽ  ഇന്ത്യയെ പിന്തുണച്ചവരില്‍ നിന്നും ഞങ്ങള്‍ കുറച്ചു ദിവസങ്ങള്‍ക്കകം അവരുടെ ശത്രുക്കളായി മാറും ബ്രോഡ് പറഞ്ഞു.
 
ഓസ്ട്രേലിയയെ അവരുടെ നാട്ടിൽ പരാജയപ്പെടുത്തിയെങ്കിലും ഇന്ത്യ അജയ്യരല്ല. ഇന്ത്യയുടെ പോസിറ്റീവുകളെക്കുറിച്ച് മാത്രം ശ്രദ്ധിച്ചാല്‍ പരമ്പര തുടങ്ങുന്നതിനു മുമ്പു തന്നെ ഞങ്ങള്‍ പരാജയപ്പെടും. വളരെ മികച്ച ഫോമിലാണ് ഞങ്ങള്‍ ഇന്ത്യക്കെതിരായ പരമ്പരയില്‍ കളിക്കാനിറങ്ങുന്നത്. അത് മാത്രമാണ് ടീം പരിഗണികുന്നത് ബ്രോഡ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article