തെറ്റ് തിരുത്തി ഇംഗ്ലണ്ട്: സ്റ്റാർ ബാറ്റ്സ്മാനെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തി

ശനി, 30 ജനുവരി 2021 (14:49 IST)
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ഇംഗ്ലണ്ട് ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ജോണി ബെയർസ്റ്റോയെ ഉൾപ്പെടുത്തി. നേരത്തെ ഇന്ത്യക്കെതിരായുള്ള ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾ‌ക്കുള്ള ടീമിൽ ബെയർസ്റ്റോയ്ക്ക് സ്ഥാനം പിടിക്കാനായിരുന്നില്ല. ഇതില്‍ അതൃപ്തി അറിയിച്ച് കെവിന്‍ പീറ്റേഴ്‌സണ്‍ അടക്കമുള്ള താരങ്ങള്‍ രംഗത്ത് വന്നിരുന്നു.
 
അതേസമയം  ടെസ്റ്റ് മത്സരത്തിന് ശേഷമാവും ബെയര്‍സ്റ്റോ ടീമിലേക്കെത്തുക. ആദ്യ മത്സരത്തിന് ശേഷം ജോസ് ബട്ലര്‍ക്ക് ഇംഗ്ലണ്ട് വിശ്രമം അനുവദിച്ചിരുന്നു. അതിനാലാണ് ബെയര്‍സ്റ്റോയെക്കൂടി ടീമിലേക്ക് പരിഗണിക്കാന്‍ തീരുമാനിച്ചത്. അടുത്തിടെ അവസാനിച്ച ശ്രീലങ്കൻ പര്യടനത്തിൽ ബെയർസ്റ്റോയ്ക്ക് പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്‌ച്ചവെക്കാനായിരുന്നില്ല.എന്നാല്‍ ഇന്ത്യയെ പോലുള്ള ശക്തമായ ടീമിനെതിരെ ബെയര്‍സ്റ്റോയെ പോലുള്ള ഒരു സീനിയര്‍ താരത്തിന്റെ സാമിപ്യം ടീമിന് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍