MinnuMani: ഇന്ത്യയുടെ മുത്തുമണി, പിന്നിലേക്കോടി മുന്നോട്ട് ഡൈവ് ചെയ്ത് കിടിലൻ ക്യാച്ച്, വൈറലായി മിന്നുമണിയുടെ ക്യാച്ച്: വീഡിയോ

അഭിറാം മനോഹർ

തിങ്കള്‍, 16 ഡിസം‌ബര്‍ 2024 (12:16 IST)
Minnumani
വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ടി20യില്‍ ആരാധകര്‍ക്കിടയില്‍ വൈറലായി മലയാളി താരം മിന്നുമണിയുടെ തകര്‍പ്പന്‍ ക്യാച്ച്. വെസ്റ്റിന്‍ഡീസ് ഓപ്പണറായ ഹെയ്ലി മാത്യൂസിനെ പുറത്താക്കാനായി ആദ്യം പിന്നിലേക്കോടി പിന്നീട് മുന്നോട്ട് ഡൈവ് ചെയ്ത് മിന്നുമണി ഞെട്ടിക്കുന്ന ക്യാച്ച് സ്വന്തമാക്കിയത്. പന്ത് കൈപ്പിടിയിലാക്കിയ ശേഷം നിലത്തേക്ക് ദേഹമിടിച്ച് വീണെങ്കിലും മിന്നുമണി ക്യാച്ച് കൈവിട്ടില്ല. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
 

WHAT A CATCH MINNU MANI pic.twitter.com/KpjixyDzTj

— Johns. (@CricCrazyJohns) December 15, 2024
മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഇല്ലാതിരുന്ന മിന്നുമണി പകരക്കാരിയായാണ് ഫീല്‍ഡിങ്ങില്‍ ഇറങ്ങിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ് എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 195 റണ്‍സാണ് ഇന്ത്യ നേടിയത്.  ഇന്ത്യ ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റിന്‍ഡീസിന്റെ പ്രധാനപ്രതീക്ഷ ക്യാപ്റ്റനായ ഹെയ്ലി മാത്യൂസിലായിരുന്നു. ടൈറ്റസ് സാധുവിന്റെ പന്ത് പുള്‍ ഷോട്ടിലൂടെ ബൗണ്ടറി നേടാനുള്ള ശ്രമത്തിലാണ് ഹെയ്ലി മാത്യൂസ് മിന്നുമണിയുടെ തകര്‍പ്പന്‍ കൂൂച്ചില്‍ പുറത്തായത്. ഈ നഷ്ടത്തില്‍ നിന്നും കരകയറാന്‍ സാധിക്കാഞ്ഞതോടെ വെസ്റ്റിന്‍ഡീസ് ഇന്നിങ്ങ്‌സ് 20 ഓവറില്‍ 7 വിക്കറ്റിന് 146 റണ്‍സില്‍ അവസാനിച്ചു. 28 പന്തില്‍ 52 റണ്‍സ് നേടിയ ദിയേന്ദ്ര ഡോട്ടിനാണ് വെസ്റ്റിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍