ഓപ്പണർ റുതുരാജ് ഗെയ്ക്ക്വാദിൻ്റെയും ഡെവോൺ കോൺവെയുടെയും മികച്ച ബാറ്റിംഗ് പ്രകടനത്തിൻ്റെ ബലത്തിൽ ചെന്നൈ നേടിയ 218 ലക്ഷ്യം വെച്ചിറങ്ങിയ ലഖ്നൗവിന് മികച്ച തുടക്കമാണ് ഓപ്പണർമാരായ കെ എൽ രാഹുലും കൈൽ മെയേഴ്സും നൽകിയത്. 22 പന്തിൽ നിന്ന് 8 ഫോറും 2 സിക്സുമടക്കം 53 റൺസുമായി കെയ്ൽ അടിച്ചുതകർത്തതോടെ ലഖ്നൗ മത്സരത്തിൽ മുന്നിലെത്തി. എന്നാൽ ആറാം ഓവറിലെത്തിയ മൊയിൻ അലി മയേഴ്സിനെ പുറത്താക്കിയത് കളിയിലെ വഴിതിരിവായി.
തൊട്ടടുത്ത ഓവറിൽ ദീപക് ഹൂഡയെ മിച്ചൽ സാൻ്നർ പുറത്താക്കി.18 റൺസുമായി കെ എൽ രാഹുലും 18 പന്തിൽ 21 റൺസുമായി മാർക്കസ് സ്റ്റോയ്നിസും പുറത്തായതോടെ ലഖ്നൗ തകർന്നു. ഒരു ഘട്ടത്തിൽ നിക്കോളാസ് പുരാൻ ലഖ്നൗവിന് പ്രതീക്ഷ നൽകിയെങ്കിലും 18 പന്തിൽ 32 റൺസെടുത്ത പുരാൻ പുറത്തായതോടെ ലഖ്നൗവിൻ്റെ വിജയപ്രതീക്ഷ അവസാനിച്ചു. 18 പന്തിൽ 23 റൺസുമായി ആയുഷ് ബദാനിയും 11 പന്തിൽ 17* റൺസുമായി കൃഷ്ണപ്പ ഗൗതവും 3 പന്തിൽ 10* റൺസുമായി മാർക്ക് വുഡും വിജയത്തിനായി ശ്രമിച്ചുവെങ്കിലും 12 റൺസ് വ്യത്യാസത്തിൽ ലഖ്നൗ പോരാട്ടം അവസാനിച്ചു.