ഇന്ത്യയ്ക്കെതിരായ നാലാം ഏകദിനത്തില്‍ ന്യൂസീലന്‍ഡിന് ബാറ്റിംഗ്. ടോസ് നേടിയ ന്യൂസീലന്‍ഡ് നായകന് കെയ്ന്‍ വില്യംസണ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ക്യാപ്റ്റന്റെ തീരുമാനത്തെ ന്യായീകരിക്കുന്ന തരത്തിലുള്ള പ്രകടനമാണ് കിവീസ് ഓപ്പണര്‍മാര്‍ നടത്തിയത്. 84 പന്തുകളില്‍ നിന്നും 72 റണ്‍സുമായി ഗുപ്ടിലും 40 പന്തുകളില്‍ നിന്ന് 39 റണ്‍സുമായി ലാതവും ന്യൂസീലന്‍ഡിന് മികച്ച അടിത്തറ നല്കി. പാണ്ഡ്യയുടെ ബോളില്‍ ധോണിക്ക് ക്യാച്ച് നല്കി ഗുപ്ടില്‍ മടങ്ങിയപ്പോള്‍ പട്ടേലിനു വിക്കറ്റ് സമ്മാനിച്ച് ലാതവും മടങ്ങി.