പാക്കിസ്ഥാനെതിരായ മല്‍രത്തില്‍നിന്ന് ഇന്ത്യ പിന്‍മാറണമെന്ന് ആവശ്യപ്പെട്ട മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെയും മിയാന്‍ദാദ് രൂക്ഷമായി വിമര്‍ശിച്ചു. സൗരവിന് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനോ മുഖ്യമന്ത്രി ആകാനോ മോഹമുണ്ടെന്നാണ് തോന്നുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭീരുക്കളായ ഇന്ത്യ എന്തു ചെയ്യുന്നുവെന്നു നോക്കാതെ വളര്‍ച്ചയുടെ പാതയില്‍ മുന്നേറാനാണ് പാക്കിസ്ഥാന്‍ ശ്രമിക്കേണ്ടത്’ മിയാന്‍ദാദ് പറഞ്ഞു.
ക്രിക്കറ്റ് മാത്രമല്ല, പാകിസ്ഥാനെതിരായ ഫുട്‌ബോളും ഹോക്കിയുമടക്കമുള്ള എല്ലാ മത്സരങ്ങളില്‍ നിന്നും ഇന്ത്യ വിട്ടു നില്‍ക്കണമെന്നായിരുന്നു ഗാംഗുലി പറഞ്ഞത്. ലോകകപ്പില്‍ പത്ത് ടീമുകളാണ് മത്സരിക്കാന്‍ ഉണ്ടാകുക. ഒരു എല്ലാ ടീമിനെതിരെയും കളിക്കേണ്ടിവരും. അതിനാല്‍ ഇന്ത്യ ഒരു മത്സരം കളിച്ചില്ലെങ്കിലും ഒന്നും സംഭവിക്കാനില്ലെന്നും ഗാംഗുലി പറഞ്ഞു.
ഇന്ത്യയില്ലാതെ ഒരു ലോകകപ്പ് നടത്തുക ഐസിസിക്ക് എളുപ്പമല്ല. ഇത്തരമൊരു നടപടിയിലേക്ക് പോകുന്നതില്‍ നിന്ന് ഐസിസിയെ വിലക്കാന്‍ ഇന്ത്യക്ക് കരുത്തുണ്ടോയെന്ന് കണ്ടറിയാമെന്നും ഗാംഗുലി പറഞ്ഞു. അതെസമയം, പാകിസ്ഥാനെ കളിച്ച് തോൽപ്പിക്കുകയാണ് വേണ്ടെതെന്നാണ് സച്ചിന്റേയും സുനിൽ ഗാവസ്കറുടെയും അഭിപ്രായം. ഇതുതന്നെയാണ് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളും പറയുന്നത്.