ആവേശം കൂടിപ്പോയപ്പോള്‍ മലിംഗയുടെ പണം നഷ്‌ടമായി
ഐപിഎല്‍ എട്ടാം സീസണില്‍ മുംബൈ ഇന്ത്യന്‍സ് താരം ലസിത് മലിംഗയ്ക്കു പിഴ. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തിനിടെയാണു മലിംഗ എതിര്‍കളിക്കാരോടു മോശമായി പെരുമാറിയതിനാണ് പിഴ ചുമത്തിയിരിക്കുന്നത്. മാച്ച് ഫീയുടെ അഞ്ചു ശതമാനമാണു പിഴ ചുമത്തിയത്. മാച്ച് റഫറി റോഷന്‍ മഹാനാമയാണു മലിംഗയ്ക്കെതിരായ നടപടിയെടുത്തത്.